സ്കൂൾ കായികമേളയിൽ പി.ടി ഉഷയെ ഒതുക്കി മുഖ്യമന്ത്രി ദീപശിഖ കൊളുത്തി; വിവാദം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ വിവാദത്തിന് തിരികൊളുത്തി സംഘാടകരുടെ അപ്രതീക്ഷിത നീക്കം. ഇന്ത്യൻ കായികരംഗത്തെ ഇതിഹാസതാരവും രാജ്യസഭ എം.പിയുമായ പി.ടി. ഉഷയെ അവഗണിച്ച്, മുൻനിശ്ചയിച്ച ചടങ്ങുകളിൽ മാറ്റംവരുത്തി മുഖ്യമന്ത്രി വി.ഡി. സതീശനാണ് ദീപശിഖക്ക് തിരികൊളുത്തിയത്. മുൻകൂട്ടി തയാറാക്കിയ പ്രഖ്യാപനമനുസരിച്ച് പി.ടി. ഉഷയായിരുന്നു ദീപശിഖ കൊളുത്തേണ്ടിയിരുന്നത്. ചടങ്ങ് പുരോഗമിക്കവേ ദീപശിഖ കൈമാറിക്കിട്ടിയ ഉടൻതന്നെ മുഖ്യമന്ത്രി ദീപപീഠത്തിലേക്ക് തീ പകർന്നതാണ് കാണികളിലും കായികപ്രേമികളിലും അമ്പരപ്പുണ്ടാക്കിയത്. പി.ടി. ഉഷയെ വേദിയിൽ ഒരു വശത്തേക്ക് മാറ്റിനിർത്തിയ തരത്തിലായിരുന്നു സംഘാടകരുടെ പെരുമാറ്റമെന്ന് ആരോപണമുണ്ട്. എന്നാൽ, ഇതിനെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അതൊന്നും കാര്യമാക്കുന്നില്ലെന്നും സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്താൽമതിയെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.