അണ്ടർ 20 പെൺകുട്ടികളുടെ പോൾവാൾട്ടിൽ സ്വർണം

നേടുന്ന കോട്ടയം ജില്ലയുടെ നാഗമ്മ രവീന്ദ്ര ബജെ

ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്; കിരീടത്തിലേക്ക് വീണ്ടും പാലക്കാട്

തേഞ്ഞിപ്പലം: 66ാമത് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വീണ്ടും ഓവറോളാകാന്‍ ഒരുങ്ങി പാലക്കാട്. കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ തുടക്കം മുതല്‍ പുലര്‍ത്തിയ ആധിപത്യം ശക്തമായിത്തന്നെ തുടര്‍ന്നാണ് പാലക്കാട് കായിക കിരീടത്തിലേക്ക് അടുക്കുന്നത്.

26 സ്വര്‍ണവും 23 വെള്ളിയും 16 വെങ്കലവും നേടി 453.33 പോയന്റോടെയാണ് പാലക്കാടിന്റെ വിജയ തേരോട്ടം. ആദ്യ രണ്ടു ദിനങ്ങളിലും രണ്ടാം സ്ഥാനത്ത് തുടര്‍ന്ന എറണാകുളത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കോഴിക്കോട് മീറ്റിന്റെ മൂന്നാം ദിനത്തില്‍ രണ്ടാം സ്ഥാനത്തെത്തി.

340.5 പോയന്റോടെ 18 സ്വര്‍ണവും 22 വെള്ളിയും 10 വെങ്കലവുമാണ് കോഴിക്കോട് ഇതുവരെ സ്വന്തമാക്കിയത്. 11 സ്വര്‍ണമാണ് ശനിയാഴ്ച ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ കരുത്തില്‍ കോഴിക്കോട് നേടിയെടുത്തത്.

മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 19 സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവുമായി 328.5 പോയന്റാണുള്ളത്. ആതിഥേയരായ മലപ്പുറത്തിന് ശനിയാഴ്ച തീര്‍ത്തും നിരാശയുടെ ദിനമായിരുന്നു. സ്വര്‍ണം ഒന്നുംതന്നെയില്ലാത്ത മലപ്പുറം നാലില്‍നിന്ന് അഞ്ചിലേക്ക് പിന്തള്ളപ്പെട്ടു. കോട്ടയമാണ് നിലവില്‍ നാലാമത്.

മൂന്ന് പുതിയ മീറ്റ് റെക്കോഡുകളും ശനിയാഴ്ച പിറന്നു. അഖില രാജ് (അണ്ടര്‍-18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡിസ്‌കസ് ത്രോ), വി.എസ്. അനുപ്രിയ (അണ്ടര്‍-18 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്), പാര്‍വണ ജിതേഷ് (അണ്ടര്‍-14 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്), കെ.സി. സര്‍വാന്‍ (അണ്ടര്‍-18 ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ), ഋതിക അശോക് മേനോന്‍ (അണ്ടര്‍-16 പെണ്‍കുട്ടികളുടെ 300 മീറ്റര്‍) എന്നിവരാണ് റെക്കോഡ് നേട്ടത്തോടെ ഒന്നാമതെത്തിയത്. മീറ്റ് ഞായറാഴ്ച സമാപിക്കും.

Tags:    
News Summary - Junior Athletic Meet- palakkad wins again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.