റഷ്യൻ ഒളിമ്പിക് കമ്മിറ്റിക്ക് സസ്പെൻഷൻ; താരങ്ങൾക്ക് റഷ്യൻ പതാകക്ക് കീഴിൽ മത്സരിക്കാനാകില്ല

റഷ്യൻ ഒളിമ്പിക് കമ്മിറ്റിയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) സസ്പെൻഡ് ചെയ്തു. ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമായി കിഴക്കൻ യുക്രെയ്നിലെ നാലു മേഖലകളിലുള്ള കായിക സമിതികളെ റഷ്യൻ സമിതിയിൽ ഉൾപ്പെടുത്തിയതിനാണ് നടപടി.

ഒക്‌ടോബർ അഞ്ചിന് റഷ്യൻ ഒളിമ്പിക് കമ്മിറ്റി നടത്തിയ നീക്കം യുക്രെയ്ൻ ഒളിമ്പിക് സമിതിയുടെ അഖണ്ഡതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഐ.ഒ.സി വക്താവ് മാർക്ക് ആഡംസ് പറഞ്ഞു. ഇതോടെ താരങ്ങൾക്ക് റഷ്യൻ പതാകക്കു കീഴിൽ മത്സരിക്കാനാകില്ല. റഷ്യക്കുള്ള ഐ.ഒ.സി ഫണ്ടിങ്ങും നിർത്തിവെച്ചു. എന്നാൽ, അടുത്ത വർഷത്തെ പാരിസ് ഒളിമ്പിക്സിൽ താരങ്ങൾക്ക് നിഷ്പക്ഷരായി മത്സരിക്കാനാകും.

Tags:    
News Summary - IOC Suspends Russian Olympic Committee With Immediate Effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.