ലണ്ടൻ: 2023ൽ ഉത്തേജക ഉപയോഗ പട്ടികയിൽ ഏറ്റവും കൂടുതൽ സാമ്പിളുകളുമായി ഇന്ത്യയുടെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. 5,606 സാമ്പിളുകൾ പരിശോധിച്ചതിൽ 213 സാമ്പിളുകളാണ് പരിശോധനയിൽ പോസിറ്റിവായത്- 3.8 ശതമാനം. 2019ൽ 4,004 സാമ്പിളുകളിൽ 224 എണ്ണം പോസിറ്റിവായതാണ് ഏറ്റവും ഉയർന്ന കണക്ക്.
അറ്റ്ലറ്റിക്സിലാണ് ഏറ്റവും കൂടുതൽ- 60 എണ്ണം. ഇതിൽ 47 എണ്ണം മത്സരങ്ങളുടെ ഭാഗമായി ശേഖരിച്ചവയിൽ തെളിഞ്ഞതും 13 എണ്ണം അല്ലാത്തതുമാണ്. ഭാരോദ്വഹനത്തിൽ 38 പോസിറ്റിവുകളുണ്ട്. ഇതിൽ 26ഉം മത്സരത്തിനിടെ ശേഖരിച്ചവയാണ്. അതേ സമയം, മറ്റു രാജ്യങ്ങളിൽ ജർമനി 28,940 സാമ്പിളുകൾ പരിശോധനക്കയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.