മരുന്നടിയിൽ ‘മു​ന്നേറി’ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​ത്‍ല​റ്റി​ക്സി​ൽ ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​ക്ക് ‘ഒ​ന്നാം സ്ഥാ​നം’. അ​ത്‌​ല​റ്റി​ക്സ് ഇ​ന്റ​ഗ്രി​റ്റി യൂ​നി​റ്റി​ന്റെ (എ.​ഐ.​യു) ആ​ഗോ​ള ഉ​ത്തേ​ജ​ക കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ 162 ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണു​ള്ള​ത്. 148 പേ​രു​ക​ളു​മാ​യി കെ​നി​യ ര​ണ്ടാ​മ​താ​ണ്. 60ല​ധി​കം പേ​രു​ള്ള റ​ഷ്യ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​തു​ണ്ട്. മ​രു​ന്ന​ടി​ക്ക് വി​ല​ക്ക് നേ​രി​ട്ട അ​ത്‍ല​റ്റു​ക​ളും സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​വ​രും പ​ട്ടി​ക​യി​ലു​ണ്ട്. പ​രി​ശോ​ധ​ന ന​ട​ത്താ​തെ മു​ങ്ങി​യ​വ​രെ​യും ‘ഉ​ത്തേ​ജ​ക കു​റ്റ​വാ​ളി’ ആ​യാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. വേ​ൾ​ഡ് അ​ത്‌​ല​റ്റി​ക്സ് സ്ഥാ​പി​ച്ച സ്വ​ത​ന്ത്ര ഉ​ത്തേ​ജ​ക വി​രു​ദ്ധ നി​രീ​ക്ഷ​ണ സം​ഘ​മാ​ണ് അ​ത്‌​ല​റ്റി​ക്സ് ഇ​ന്റ​ഗ്രി​റ്റി യൂ​നി​റ്റ്. അ​ന്താ​രാ​ഷ്ട്ര അ​ത്‌​ല​റ്റു​ക​ളെ​യും കോ​ച്ചു​മാ​ര​ട​ക്ക​മു​ള്ള​വ​രെ​യും എ.​ഐ.​യു നി​രീ​ക്ഷി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ഇ​ന്ത്യ ആ​ദ്യ​മാ​യി കെ​നി​യ​യെ മ​റി​ക​ട​ന്ന​ത്. ര​ണ്ടു​മാ​സ​ത്തി​ന് ശേ​ഷ​വും നി​ല​യി​ൽ മാ​റ്റ​മി​ല്ല.  

Tags:    
News Summary - India Tops Global List of Athletes Sanctioned for Doping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.