സ്കൂൾ ഗെയിംസ്: ജൂനിയർ ഹോക്കിയിൽ തിരുവനന്തപുരം

കൊല്ലം: സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ് എട്ട് വിഭാഗത്തിൽ ജൂനിയർ ഹോക്കി കളത്തിൽ ആധിപത്യവുമായി തിരുവനന്തപുരം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ സ്വർണനേട്ടവുമായി തിരുവനന്തപുരം കരുത്ത് കാട്ടി. ഇരു ഫൈനലുകളിലും മലപ്പുറമാണ് തിരുവനന്തപുരത്തിന് മുന്നിൽ വീണത്.

ആൺകുട്ടികളുടെ ഫൈനലിൽ ഏകപക്ഷീയമായ ഒരുഗോളിനാണ് തിരുവനന്തപുരം വിജയിച്ചത്. തകർപ്പൻ പോരാട്ടവുമായി തലസ്ഥാനത്തുനിന്നെത്തിയ പെൺപട 3-1നും ജയം പിടിച്ചു. സബ് ജൂനിയർ ഹോക്കി പ്രാഥമിക മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കമായി. ഈ വിഭാഗത്തിലെ ഫൈനലുകളോടെ ഗെയിംസ് വെള്ളിയാഴ്ച സമാപിക്കും. നേരത്തെ സീനിയർ ഹോക്കിയിൽ ആൺകുട്ടികളിൽ കൊല്ലവും പെൺകുട്ടികളിൽ പത്തനംതിട്ടയും ജേതാക്കളായിരുന്നു.

Tags:    
News Summary - School Games: Thiruvananthapuram in Junior Hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.