കോവിഡിൽ പൊലിഞ്ഞ്​ മുൻ അന്താരാഷ്​ട്ര ഹോക്കി റഫറി അനുപമ പുഞ്ചിമാൻഡ; വിലപിച്ച്​ ഹോക്കി ഇന്ത്യ

ന്യുഡൽഹി: മുൻ രാജ്യാന്തര ഹോക്കി റഫറിയും ദേശീയ വനിത താരവുമായ അനുപമ പുഞ്ചിമാൻഡ കോവിഡ്​ ബാധിച്ച്​ മരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. 40 വയസ്സായിരുന്നു. 2005ൽ ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിൽനടന്ന ജൂനിയർ വനിത ലോകകപ്പ്​, 2013ലെ ഹീറോ ഹോക്കി വേൾഡ്​ ലീഗ് (ന്യൂഡൽഹി)​, വനിത ഏഷ്യാകപ്പ്​ (ക്വാലാലംപൂർ) തുടങ്ങി നിരവധി രാജ്യാന്തര ഹോക്കി മത്സരങ്ങളിൽ കളി നിയന്ത്രിച്ചിരുന്നു.

ഇന്ത്യയിൽനിന്ന്​ അന്താരാഷ്​ട്ര മത്സരങ്ങളിൽ അംപയറാകുന്ന ആദ്യ വനിതകളിൽ ഒരാളായിരുന്നു.

രാജ്യത്ത്​ വീണ്ടും ശക്​തിയാർജിച്ച കോവിഡ്​ വ്യാപനത്തിൽ ആശങ്കയായി മരണസംഖ്യ കുത്തനെ ഉയരുന്നതിനിടെയാണ്​ അനുപമയുടെ മരണം. ഏപ്രിൽ 18ലെ കണക്കുകൾ പ്രകാരം രാജ്യത്ത്​ 1.77 ലക്ഷത്തിലേറെ പേർ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയിട്ടുണ്ട്​.

Tags:    
News Summary - Hockey India Mourns as International Hockey Umpire Anupama Punchimanda Dies of Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.