ദിലീപ് ടിർക്കി ഹോക്കി ഇന്ത്യ പ്രസിഡന്റ്

ന്യൂഡൽഹി: ഫുട്ബാൾ അസോസിയേഷനിൽ കല്യാൺ ചൗബ പ്രസിഡന്റായതിന് പിന്നാലെ ഇന്ത്യൻ ഹോക്കിയുടെ തലപ്പത്തും മുൻ താരം. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ദിലീപ് ടിർക്കിയെ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ടിർക്കി ഒഴികെ നാമനിർദേശപത്രിക നൽകിയവരെല്ലാം പിൻവലിച്ചിരുന്നു. യു.പി ഹോക്കി തലവൻ രാകേഷ് കത്യാൽ, ഝാർഖണ്ഡിലെ ഭോലനാഥ് സിങ് എന്നിവരാണ് പത്രിക പിൻവലിച്ചത്. ഭോലനാഥിനെ ജനറൽ സെക്രട്ടറിയായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

അസിമ അലി, എസ്.വി.എസ്. സുബ്രഹ്മണ്യ ഗുപ്ത (വൈസ് പ്രസി.), ശേഖർ ജെ. മനോഹരൻ (ട്രഷ.), ആരതി സിങ്, സുനിൽ മാലിക് (ജോയന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. കേരള ഹോക്കി പ്രസിഡന്റ് വി. സുനിൽ കുമാർ അഞ്ചംഗ എക്സിക്യൂട്ടിവിലുണ്ട്.

ലോക ഹോക്കി ഫെഡറേഷൻ നിയോഗിച്ച മൂന്നംഗസമിതിയാണ് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചത്. ഇന്ത്യൻ ഹോക്കിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ശ്രമിക്കുമെന്ന് ദിലീപ് ടിർക്കി പറഞ്ഞു.

Tags:    
News Summary - Dilip Tirkey is the President of Hockey India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.