ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്; മലേഷ്യയെ വീഴ്ത്തിയത് 4-3ന്

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ മലേഷ്യയെ 4-3 എന്ന സ്കോറിനാണ് ആതിഥേയർ വീഴ്ത്തിയത്.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ നാലാം കിരീടമാണിത്. 2011, 2016, 2018 (പാകിസ്താനൊപ്പം സംയുക്ത ജേതാക്കൾ) വർഷങ്ങളിലാണ് ഇന്ത്യ ഇതിനു മുമ്പ് ചാമ്പ്യന്മാരായത്. ഒരുഘട്ടത്തിൽ 1-3 എന്ന സ്കോറിനു പിന്നിൽനിന്ന ഇന്ത്യക്ക് മൂന്നാം ക്വാർട്ടറിൽ ഹർമൻപ്രീത് സിങ്ങും ഗുർജന്ത് സിങ്ങും ഒരു മിനിറ്റിടെ നേടിയ രണ്ടു ഗോളുകളാണ് കളിയിൽ നിർണായകമായത്.

ഫൈനൽ ക്വാർട്ടറിൽ അക്ഷദീപ് സിങ് ഇന്ത്യക്കായി വിജയ ഗോൾ നേടി. ജുഗ്രാജ് സിങ്ങാണ് ഇന്ത്യക്കായി ആദ്യം വലകുലുക്കിയത്. സെമിയിൽ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്.

Tags:    
News Summary - Asian Champions Trophy: India Beat Malaysia 4-3 For Record Fourth Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.