ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഇന്ത്യ, മലേഷ്യ സെമിയിൽ

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യയും മലേഷ്യയും സെമിഫൈനലിൽ പ്രവേശിച്ചു. തിങ്കളാഴ്ച നാലാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 3-2ന് തോൽപിച്ചതോടെ 10 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആതിഥേയർ. ഇന്ത്യക്കുവേണ്ടി നീലകണ്ഠ ശർമ, ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മന്ദീപ് സിങ് എന്നിവരും കൊറിയക്കായി സങ്യൂൻ കിമും ജിഹുൻ യാങ്ങും ഗോൾ നേടി. ബുധനാഴ്ച അവസാന ലീഗ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും.

ഇന്നലെ ജപ്പാനെ 3-1ന് തോൽപിച്ചാണ് മലേഷ്യ അവസാന നാലിൽ ഇടംകണ്ടെത്തിയത്. ഒമ്പതു പോയന്റുമായി രണ്ടാമതാണ് മലേഷ്യ. കൊറിയക്കും ചൈനയെ 2-1ന് തോൽപിച്ച പാകിസ്താനും അഞ്ചു പോയന്റ് വീതമാണുള്ളത്. ഇരു ടീമിനും രണ്ടു പോയന്റുള്ള ജപ്പാനും ഓരോ കളി അവശേഷിക്കുന്നതിനാൽ സെമിയിലെ മറ്റു രണ്ടു ടീമുകളെ തീരുമാനിക്കാൻ നാളെ വരെ കാത്തിരിക്കണം. ഒരു പോയന്റ് മാത്രമുള്ള ചൈന പുറത്തായി.

Tags:    
News Summary - Asian Champions Trophy Hockey: India, Malaysia in semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.