അവരില്ലെങ്കിൽ ഞാനില്ല; ഒളിമ്പിക്​ മെഡൽ അമ്മയുടെ കഴുത്തിലണിയിച്ച്​ മടിയിൽ തലചായ്​ച്ച്​ മൻപ്രീത്​ സിങ്​

ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ പുരുഷ ഹോക്കി ടീം ചരിത്രം രചിച്ചിരുന്നു. വീരോചിത വരവേൽപാണ്​ ഓരോ ടീം അംഗത്തിനും അവരവരുടെ നാടുകളിൽ ലഭിച്ചത്​.

ചരിത്ര വിജയത്തിന്​ ശേഷമുള്ള തങ്ങളുടെ പ്രതികരണങ്ങൾ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒളിമ്പിക്​ മെഡൽ അമ്മയുടെ കഴുത്തിൽ അണിയിച്ച്​ മടിയിൽ തല ചായ്​ച്ച്​ കിടക്കുന്ന ചിത്രമാണ് നായകൻ​ മൻപ്രീത്​ സിങ് ട്വീറ്റ്​ ചെയ്​തത്​. ​

'അമ്മയുടെ ചിരി കാണുമ്പാൾ അവർ എന്നിൽ എത്ര അഭിമാനിക്കുന്നുവെന്ന്​ എനിക്ക്​ മനസിലാക്കാം. അത്​ എന്നിലും പുഞ്ചിരി വിടർത്തുന്നു. അവരില്ലാതെ ഇന്നെനിക്ക്​ ഇവിടെ വരെ എത്താൻ സാധിക്കുമായിരുന്നില്ല'-മൻപ്രീത്​ കുറിച്ചു.

മൻപ്രീതിന്‍റെ നായകത്വത്തിലിറങ്ങിയ ടീം​ ജർമനിയെ 5-4ന്​ തോൽപിച്ചാണ്​​ വെങ്കല മെഡൽ സ്വന്തമാക്കിയത്​. 41 വർഷത്തിന്​ ശേഷമാണ്​ ഇന്ത്യൻ ടീം ഒളിമ്പിക്​സിൽ മെഡൽ നേടുന്നത്​. 

Tags:    
News Summary - in adorable pic Indian hockey captain Manpreet Singh's mother wearing his Olympic bronze medal takes nap on her lap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.