സായിയിൽ കോവിഡ് വ്യാപനം; 33 ഹോക്കി താരങ്ങളുടെ ഫലം പോസിറ്റീവ്

ബംഗളൂരു: ബംഗളുരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (സായ്) കായിക താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധിച്ച 128 പേരിൽ 33 പേരുടെ ഫലം പോസിറ്റീവായി.

സീനിയർ പുരുഷ വിഭാഗം ഹോക്കി ടീമിലെ 16 താരങ്ങളുടെയും ഒരു പരിശീലകന്‍റെയും ഫലം പോസിറ്റീവായി. ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന എഫ്‌.ഐ.എച്ച് പ്രോ ലീഗ് മത്സരത്തിന് വേണ്ടിയുള്ള പരിശീലത്തിനിടെയാണ് കോവിഡ് പരിശോധന നടത്തിയത്. ആർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

ഏപ്രിലിൽ നടക്കേണ്ട ലോകകപ്പിനു മുന്നോടിയായി പരിശീലനം നടത്തുന്ന ജൂനിയർ വനിതാ വിഭാഗം ഹോക്കി താരങ്ങളിലെ 15 പേർക്കും കോവിഡ് പോസിറ്റീവായി. രോഗം സ്ഥിരീകരിച്ച മൂന്നുപേർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. സായ്‌യുടെ പട്യാല പരിശീലന കേന്ദ്രത്തിൽ 25ലധികം കോവിഡ് കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബോക്സർമാർക്കാണ് രോഗം ബാധിച്ചത്.

Tags:    
News Summary - 16 hockey players among 33 covid cases detected at SAI Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.