Posted On
date_range Updated On
date_range ഫുട്ബാൾ താരം ജാബിറിെൻറ കുടുംബത്തിന് 76 ലക്ഷം നൽകാൻ ഉത്തരവ്
മഞ്ചേരി: വാഹനാപകടത്തിൽ മരിച്ച മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം ജാബിറിെൻറ കുടുംബത്ത ിന് 76 ലക്ഷം നൽകാൻ കോടതി ഉത്തരവ്. യുനൈറ്റഡ് ഇന്ത്യ ഇൻഷുറസ് കാഞ്ഞങ്ങാട് ശാഖയാണ് നഷ് ടപരിഹാരം നൽകേണ്ടത്. ഭാര്യ നസീമ, മക്കൾ ഫിദ, ഫഹദ്, പിതാവ് മുഹമ്മദ്, മാതാവ് ഖദീജ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് ജില്ല വാഹനാപകട നഷ്ടപരിഹാര കോടതി (എം.എ.സി.ടി) നഷ്ടപരിഹാരം വിധിച്ചത്.
2016 ഡിസംബർ നാലിന് മലപ്പുറത്തേക്ക് കാറിൽ വരുന്നതിനിടെ കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എം.എസ്.പി അസി. കമാൻഡൻറും മുൻ ഇന്ത്യൻ താരവുമായ ചെമ്പകത്ത് ജാബിർ മരിച്ചത്. ജാബിറിെൻറ മകൻ ഫഹദ് സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലപ്പുറം ടീമിൽ അംഗമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.