വീണ്ടും തോൽവി ; ഇത്തവണയും ചിലി ലോകകപ്പിനില്ല

2026 ൽ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് യോഗ്യത നേടാനാവാതെ ചിലി. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയാണ് ചിലി പുറത്തായത്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പില്‍ നിന്നാണ് ചിലി പുറത്താവുന്നത്. നേരത്തെ 2018-ലും 2022-ലും ലാറ്റിനമേരിക്കന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് ലോകകപ്പ് യോഗ്യത നേടിനായിരുന്നില്ല. ബൊളീവിയയുമായുള്ള കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ചിലി ഗോൾ വഴങ്ങി. 21 കാരനായ മിഗ്വൽ ടെർസേസാണ് ബൊളീവിയക്കായി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്‍റെ 19 - മിനിറ്റിൽ ബൊളീവിയൻ താരം ലുക്കാസ് ചാവേസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ചിലിക്ക് അവസരം മുതലെടുക്കാനായില്ല. കളിയുടെ അവസാനം 90 മിനിറ്റിൽ എൻസോ മൊൺടെരിയോ ബൊളീവിയയുടെ രണ്ടാം ഗോളും നേടിയതോടെ ചിലിയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരശ്ശീല വീണു.

മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയെ 2-1 പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ലോകകപ്പിന് യോഗ്യത നേടി .സൗദിക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഓസ്‌ട്രേലിയ ജയിച്ചു കയറിയത്. കളിയുടെ 19-ാം മിനിറ്റില്‍ അബ്ദുള്‍റഹ്മാന്‍ അല്‍ അബൗദ് സൗദിയെ മുന്നിലെത്തിച്ചെങ്കിലും അതേ പകുതിയില്‍ തന്നെ ഓസ്ട്രേലിയ സമനില പിടിച്ചു. 42-ാം മിനിറ്റില്‍ കോണര്‍ മെറ്റ്കാഫാണ് ടീമിനായി സമനില ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ടീമിന്റെ വിജയഗോള്‍ നേടി. ഇതോടെ ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ ആറാം ലോകകപ്പ് യോഗ്യത ഉറപ്പാക്കി.

Tags:    
News Summary - World Cup without Chile for the third time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.