ദോഹ: നവംബര്‍ ഒന്നുമുതല്‍ സെന്‍ട്രല്‍ ദോഹയിലെ വാഹനത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി നമ്പർ പ്ലേറ്റ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കും.വടക്ക് അൽ ഖഫ്ജി സ്ട്രീറ്റ് മുതൽ സി റിങ് റോഡ് തെക്ക്-പടിഞ്ഞാറു വരെയും, കിഴക്കുനിന്ന് കോർണിഷ് സ്ട്രീറ്റ് വരെയുമായാണ് നമ്പർ പ്ലേറ്റ് വഴിയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലേറ്റുകളും കറുത്ത പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്ലേറ്റുകളും ഉള്ള വാഹനങ്ങള്‍ സെന്‍ട്രല്‍ ദോഹയില്‍ നിന്ന് വഴിതിരിച്ചുവിട്ടുകൊണ്ടാണ് നിയന്ത്രണം.
ഒരു വാഹനം മാത്രമുള്ള ആളുകളെയും പൊതുഗതാഗത വാഹനങ്ങളെയും അടിയന്തര സേവനങ്ങളെയും നമ്പര്‍ പ്ലേറ്റ് മാനേജ്‌മെന്റ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇളവ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സെന്‍ട്രല്‍ ദോഹയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് വന്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.