ലോകകപ്പ് ടീം അംഗങ്ങളുടെ യാത്രക്കുള്ള ലക്ഷ്വറി ബസിന്റെ താക്കോൽ എം.ബി.എം ട്രാൻസ്പോർട്ടേഷൻസ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് അല്‍ മിസ്നദ് സ്വീകരിക്കുന്നു
ദോഹ: സ്വപ്നപോരാട്ടത്തിനെത്തുന്ന ലയണൽ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ യാത്രക്കുള്ള ആഡംബര ബസുകൾ ദോഹയിലെത്തി.കളിക്കാർക്ക് വിമാനത്താവളങ്ങളിൽനിന്നും ബേസ് ക്യാമ്പിലേക്കും പരിശീലന മൈതാനങ്ങളിലേക്കും, മത്സര വേദികളിലേക്കുമെല്ലാം സഞ്ചരിക്കേണ്ട ആഡംബര ബസുകളാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്.വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ മാര്‍ക്കോപോളോ പാരഡിസോ ബസാണ് ടീമുകള്‍ക്കായി ഉപയോഗിക്കുന്നത്.
മലയാളിയുടെ മാനേജുമെന്റിനു കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ടേഷനാണ് ടീമുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള ബസുകളുടെ ചുമതല നിർവഹിക്കുന്നത്.ഏറ്റവും സുഖകരമായ യാത്രയ്ക്കൊപ്പം സുരക്ഷയും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നു. ബസിന് അകത്തുതന്നെ റിഫ്രഷിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട്.
ബ്രസീലില്‍ നിര്‍മിച്ച വോള്‍വോ മാര്‍ക്കോ പോളോ പാരഡിസോ ജി.എട്ട് വാഹനമാണിത്. ജി.സി.സിയിൽ തന്നെ വോള്‍വോയുടെ ജി.എട്ട് സീരിസ് ലക്ഷ്വറി ബസ് ആദ്യമായാണ് നിരത്തിലിറക്കുന്നത്.വോൾവോയുടെ ഏറ്റവും പുതിയ വാഹനങ്ങളെല്ലാം ഖത്തറിൽ അവതരിപ്പിക്കുന്നത് എം.ബി.എം ആണ്. അന്താരാഷ്ട്ര പ്രശസ്ത സ്ഥാപനവുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ട്.
ഫിഫ ലോകകപ്പിന് ഒഫീഷ്യലുകൾ, ടീം തുടങ്ങി വി.വി.ഐ.പികൾക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങൾ ഒരുക്കുന്നത് എം.ബി.എം ആണ്.ബസുകളും കാറുകളുമായി 600 ഓളം ആഡംഭര വാഹനങ്ങളാണ് എം.ബി.എം ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത് -എം.ബി.എം സി.ഇ.ഒ സഈദ് മുഹമ്മദ് നസീര്‍ പറഞ്ഞു.
വോള്‍വോയുടെ മറ്റൊരു സൂപ്പര്‍ ലക്ഷ്വറി ബസ് കൂടി ലോകകപ്പിന്റെ യാത്രാ ആവശ്യങ്ങള്‍ക്കായി എം.ബി.എം ഖത്തറിലെത്തിച്ചിട്ടുണ്ട്. മാര്‍ക്കോപോളോ പ്രതിനിധി മിഷേല്‍ മെന്‍സ് വാഹനത്തിന്റെ താക്കോല്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് അല്‍ മിസ്നദിന് കൈമാറി. സ്വീഡിഷ് അംബാസഡര്‍ ഗൗതം ഭട്ടാചാര്യ, ഡൊമാസ്കോ സെയില്‍ മേധാവി മുഹമ്മദ് മജീദ്, എം.ബി.എം കോണ്‍ട്രാക്ട് മാനേജര്‍ അന്‍സില്‍ മീരാൻ, ഫിഫ എം.ബി.എം പ്രൊജക്ട് ഡയറക്ടര്‍ ഖദീജ, ഓഫിസ് ഡയറക്ടര്‍ കരോലിന അന്‍സില്‍ മീരാന്‍, നിസാം സഈദ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.