ട്വി​റ്റ​ർ മീ​ഡി​യ പാ​ർ​ട്ണ​ർ​ഷി​പ് ഡ​യ​റ​ക്ട​ർ കി​ൻ​ദ ഇ​ബ്രാ​ഹിം

ട്വിറ്ററിലും ട്രെൻഡായി ലോകകപ്പ്

ദോഹ: ഖത്തർ ലോകകപ്പ് ട്വിറ്ററിലും ട്രെൻഡായി മാറുന്നു. രണ്ടു മാസത്തിനിടെ 2.2 കോടിയിലധികം തവണയാണ് ലോകകപ്പിന്റെ ഉള്ളടക്കം കണ്ടതെന്ന് മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക മേഖല (മിന) ട്വിറ്റർ മീഡിയ പാർട്ണർഷിപ് ഡയറക്ടർ കിൻദ ഇബ്രാഹിം പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധതരം ഉള്ളടക്കങ്ങൾ കണക്കിലെടുത്ത് ടൂർണമെന്റിനുമുമ്പും ശേഷവും ഈ എണ്ണത്തിൽ വലിയ വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും കിൻദ ഇബ്രാഹിം വ്യക്തമാക്കി.

മത്സര വിഡിയോകൾ, പ്രധാന പരിപാടികളുടെ സംഗ്രഹങ്ങൾ, വിശകലന ക്ലിപ്പുകൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രത്യേക ലോകകപ്പ് പാക്കേജുകൾ. രണ്ടു മാസത്തിനിടെ മിഡിലീസ്റ്റിലെ ട്വിറ്റർ ഉപയോക്താക്കൾക്കിടയിലെ ഫുട്ബാൾ ഉള്ളടക്കവുമായി ബന്ധപ്പെട്ട സർക്കുലേഷനിൽ പ്രതിമാസ ശരാശരിയിൽ 79 ശതമാനം വർധനയുണ്ടായതായും ട്വിറ്ററിലെ ഫുട്ബാൾ ഉള്ളടക്കങ്ങൾ ലോകമെമ്പാടുമുള്ള 261 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഫോളോ ചെയ്യുന്നതെന്നും ഇബ്രാഹിം ചൂണ്ടിക്കാട്ടി.  

Tags:    
News Summary - World Cup is also trending on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.