ലോകകപ്പ്​: കൗണ്ടർ ടിക്കറ്റ്​ വിൽപന തകൃതി; 800, 600 റിയാൽ ടിക്കറ്റുകൾ മാത്രം

ദോഹ: കാത്തിരിപ്പുകൾക്കൊടുവിൽ ലോകകപ്പ്​ മാച്ച്​ ടിക്കറ്റുകളുടെ കൗണ്ടർ വിൽപന ചൊവ്വാഴ്​ച ആരംഭിച്ചു. ദോഹ എക്​സിബിഷൻ ആൻറ്​ കൺവെൻഷൻ സെൻററിലെ കൗണ്ടറുകൾ വഴി ആരംഭിച്ച ടിക്കറ്റ്​ വിൽപനക്ക്​ വലിയ പ്രതികരണമാണ്​ ആരാധകരിൽ നിന്നുള്ളത്​. ഓൺലൈൻ വഴി അവസാന ഘട്ടങ്ങളിൽ ടിക്കറ്റ്​ ലഭിക്കാത്ത ആരാധകർ നേരി​ട്ടെത്തിയാണ്​ ടിക്കറ്റുകൾ സ്വന്തമാക്കുന്നത്​.

രാവിലെ മുതൽ വൻ തിരക്കാണ്​ ഡി.ഇ.സി.സി കൗണ്ടറുകൾക്ക്​ മുന്നിലുള്ളത്​. അതേസമയം, നിയന്ത്രണങ്ങളോടെയാണ്​ ടിക്കറ്റുകൾ ലഭ്യമാക്കുന്നത്​. 800 റിയാലിൻെറ കാറ്റഗറി ഒന്ന്​, 600 റിയാലിൻെറ കാറ്റഗറി രണ്ട്​ ടിക്കറ്റുകൾ മാത്രമാണ്​ ചൊവ്വാഴ്​ച വിൽപനക്കുള്ളത്​. സ്വിറ്റ്​സർലൻഡ്​- കാമറൂൺ (മാച്ച്​ നമ്പർ 13), തുനീഷ്യ - ആസ്​ട്രേലിയ ( മാച്ച്​ 21), ജപ്പാൻ - കോസ്​റ്റാറിക (മാച്ച്​ 25), കാമറൂൺ -സെർബിയ (മാച്ച്​ 29), ദക്ഷിണ കൊറിയ - ഘാന (മാച്ച്​ 30), ആസ്​ട്രേലിയ - ഡെന്മാർക്ക്​ (മാച്ച്​ 37) എന്നിവയാണ്​ ആദ്യ ദിനത്തിൽ വിൽപനക്കുള്ള ടിക്കറ്റുകൾ. 



​ഉദ്​ഘാടന മത്സരം, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റുകൾ കൗണ്ടർ വഴി ലഭ്യമല്ല. വിസ കാർഡ്​ വഴി മാത്രമായിരിക്കും ടിക്കറ്റ്​ തുക നൽകാൻ കഴിയുക. പണമായി സ്വീകരിക്കില്ല. ചൊവ്വാഴ്​ച കൗണ്ടർ വിൽപന ആരംഭിക്കും എന്ന റിപ്പോർട്ടുകൾക്കു പിന്നാലെ രാവിലെ അഞ്ചു മണി മുതൽ തന്നെ കാണികൾ ഡി.ഇ.സി.സിക്ക്​ മുന്നിലെ വരികളിൽ ഇടം പിടിച്ചിരുന്നു. 


Tags:    
News Summary - world cup football ticket sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.