Posted On
date_range Updated On
date_range വനിത ലോകകപ്പ്: ജപ്പാൻ, സ്പെയിൻ ക്വാർട്ടറിൽ
വെലിങ്ടൺ: വനിത ലോകകപ്പ് ഫുട്ബാളിൽ ജപ്പാനും സ്പെയിനും ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീ ക്വാർട്ടറിൽ നോർവേയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കിയാണ് ഏഷ്യൻ കരുത്തരായ ജപ്പാൻ മുന്നേറിയത്. സ്വിറ്റ്സർലൻഡിനെ സ്പെയിൻ 5-1നും തകർത്തു.
നോർവേ താരം എൻഗേൻ 15ാം മിനിറ്റിലടിച്ച സെൽഫ് ഗോളിൽ ജപ്പാൻ മുന്നിലെത്തിയിരുന്നു. 20ാം മിനിറ്റിൽ റെയ്റ്റൻ ടീമിനായി സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. ഷിമിസുവും (50) മിയാസാവയും (81) ജപ്പാന് ജയം സമ്മാനിച്ചു. സ്പെയിനിനുവേണ്ടി ബോൺമാറ്റി (5, 36) രണ്ടു തവണ സ്വിസ് വലയിൽ പന്തെത്തിച്ചു. റെഡെണ്ടോ ഫെറർ (17), കോഡിന (45), ഹെർമോസോ (70) എന്നിവരും ഗോളടിച്ചു.
11ാം മിനിറ്റിൽ കോഡിനയുടെ പിഴവിൽ സെൽഫ് ഗോളും വഴങ്ങി സ്പാനിഷ് പട. ഞായറാഴ്ച നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെയും സ്വീഡനെ യു.എസും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.