Posted On
date_range Updated On
date_range വനിത ലീഗ്: ഗോൾമഴ തീർത്ത് ഗോകുലം; സ്പോർട്സ് ഒഡിഷക്കെതിരെ 8-1 ജയം
അഹ്മദാബാദ്: ഇന്ത്യൻ വനിത ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള എഫ്.സി ഗ്രൂപ് ‘എ’യിൽ ഒന്നാം സ്ഥാനത്ത്. സ്‌പോർട്‌സ് ഒഡിഷയെ 8-1നാണ് നിലവിലെ ചാമ്പ്യന്മാർ കശക്കിയത്. ഒരിക്കൽക്കൂടി തകർത്താടിയ സബിത്ര ഭണ്ഡാരി നാലു ഗോൾ കുറിച്ചു.
കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ അഞ്ചു ഗോൾ നേടിയ നേപ്പാളുകാരിയുടെ സമ്പാദ്യം രണ്ടു കളികളിൽ ഒമ്പതായി. വിവിയൻ കൊനാഡ് രണ്ടും ക്യാപ്റ്റൻ ഡാങ്മെയി ഗ്രേസും ഹേമം ഷിൽകി ദേവിയും ഓരോ ഗോളും അടിച്ച് ഒഡിഷക്കാരുടെ പതനം പൂർണമാക്കി.
ഏഴാം മിനിറ്റിലാണ് സബിത്ര അക്കൗണ്ട് തുറന്നത്. 12ൽ സുമിത്ര ഹെംബ്രാം ഗോൾ മടക്കിയതോടെ ഒഡിഷ ക്യാമ്പിൽ ആഹ്ലാദം. എന്നാൽ, മലബാറിയൻസ് പിന്നെ തിരിഞ്ഞുനോക്കിയില്ല. ആദ്യ കളിയിൽ 8-2നായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.