അഹ്മദാബാദ്: വനിത പ്രീമിയർ ലീഗ് ഫുട്ബാളിലെ സെമിഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയെ ഈസ്റ്റേൺ സ്പോർടിങ് യൂനിയനും കിക്ക് സ്റ്റാർട്ടിനെ സേതു എഫ്.സിയും നേരിടും. ഗ്രൂപ് ജേതാക്കളായെത്തിയ ഗോകുലം ക്വാർട്ടർ ഫൈനലിൽ ഒഡിഷ എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോൽപിച്ചത്.
കിക്ക് സ്റ്റാർട്ട് 2-1ന് ഹോപ്സിനെയും ഈസ്റ്റേൺ ഷൂട്ടൗട്ടിൽ സ്പോർട്സ് ഒഡിഷയെയും സേതു 9-0ത്തിന് ഈസ്റ്റ് ബംഗാളിനെയും ക്വാർട്ടറിൽ വീഴ്ത്തി. ഞായറാഴ്ചയാണ് ഫൈനൽ. 26 ഗോളുമായി ബഹുദൂരം മുന്നിലുള്ള ഗോകുലത്തിന്റെ സബിത്ര ബണ്ഡാരി ടൂർണമെന്റിൽ ടോപ് സ്കോററാവുമെന്ന് ഉറപ്പായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.