സഹലിനെ തരുമോ ? മൂന്ന്​ ​പേരെ പകരം നൽകാമെന്ന്​ ബ്ലാസ്​റ്റേഴ്​സിനോട്​ എ.ടി.കെ

കേരള ബ്ലാസ്​റ്റേഴ്​സിന്‍റെ മിഡ്​ഫീൽഡർ സഹൽ അബ്​ദുൽ സമദിനെ വിട്ടുനൽകുകയാണെങ്കിൽ മൂന്ന്​ താരങ്ങളെ പകരം നൽകാമെന്ന്​ അറിയിച്ച്​ എ.ടി.കെ. പ്രമുഖ ഫുട്​ബാൾ ജേണലിസ്റ്റ്​ മാർകസ്​ മെർഗുൽഹോയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. എന്നാൽ, എ.​ടി.കെയുടെ ആവശ്യത്തോട്​ ബ്ലാസ്​റ്റേഴ്​സ്​ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ്​ സൂചന. സഹലിന്​ ബ്ലാസ്​റ്റേഴ്​സുമായി 2022 വരെ കരാറുണ്ട്​.

2018-19 സീസണിലെ എമർജിങ് പ്ലയറായിരുന്ന സഹലിന് പിന്നീടുള്ള സീസണുകളിൽ പേരിനൊത്ത പ്രകടനം നടത്താനായിരുന്നില്ല. എന്നാൽ പല വേളയിലും പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിക്കുകയും ചെയ്തു. പലപ്പോഴും പൊസിഷൻ മാറിക്കളിച്ചതും സഹലിന്​ വിനയായി.

ഐ.എസ്​.എല്ലിന്‍റെ ഈ സീസണിലും മികച്ച മുന്നൊരുക്കമാണ്​ എ.ടി.കെ ​ നടത്തുന്നത്​. ജയേഷ്​ റാണ, സുമിത്​ റായ്​ , മൈക്കൽ റെഗിൻ, കോമൽതട്ടാൽ തുടങ്ങിയ താരങ്ങളുമായി ഇത്തവണ ക്ലബ്​ കരാർ പുതുക്കിയില്ല. അമരീന്ദർ സിങ്​, അശുതോഷ്​ മേത്ത, കിയൻ നാസ്സിരി, ജോൺ കൗകോ, ദീപക്​ ഡാ​​​ഗ്രി, ഹ്യൂഗോ ബൗമസ്​, ലിസ്റ്റൺ ​കൊളോക്കോ തുടങ്ങി ഒരുപിടി താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്​തിട്ടുണ്ട്​.

അതേസമയം, ബ്ലാസ്​റ്റേഴ്​സിന്‍റെ ഡ്യൂറന്‍റ്​ കപ്പിനുള്ള ടീമിൽ സഹൽ ഉൾപ്പെട്ടിട്ടുണ്ട്​. പക്ഷേ പരിക്ക്​ മൂലം സഹലിന്​ ഗ്രൗണ്ടിലിറങ്ങാനായിട്ടില്ല. എന്നാൽ താരത്തിന്‍റെ പരിക്ക്​ ഗുരുതരമുള്ളതല്ല. സഹൽ പരിശീലനം ആരംഭിച്ചതായി ബ്ലാസ്​റ്റേഴ്​സ്​ കോച്ച്​ ഇവാൻ വുകോമനോവിച്ച്​ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags:    
News Summary - Will you give Sahal? ATK told Blasters that they could replace three people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.