ഫുട്​ബാൾ കാണൂ; ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാം

ദുബൈ: ഫുട്​ബാൾ മത്സരം കാണാനെത്തുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാമെന്ന ഓഫറുമായി യു.എ.ഇയിലെ ഇന്ധന വിതരണ കമ്പനിയായ ഇമാറാത്ത്​. അഡ്​നോക്​ പ്രോ ലീഗ്​ കാണാനെത്തുന്നവർക്കാണ്​ ഓഫർ.

ശനിയാഴ്ച നടക്കുന്ന ശബാബ്​ അൽ അഹ്​ലി-അൽഐൻ എഫ്​.സി മത്സരത്തിനെത്തുന്നവരെയാണ്​ സൗഭാഗ്യം കാത്തിരിക്കുന്നത്​. ദുബൈ റാശിദ്​ സ്​റ്റേഡിയത്തിലാണ്​ മത്സരം. അതേസമയം, ഇന്ധനം നിറക്കുന്നതിന്​ നിബന്ധനകൾ ബാധകമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്​.

ശബാബ്​ അൽ അഹ്​ലി ക്ലബ്ബിന്‍റെ ഔദ്യോഗിക എനർജി പങ്കാളിയാണ്​ ഇമാറാത്ത്​. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാണികളെ ഗാലറിയിലേക്ക്​ ആകർഷിക്കാൻ ഈ ഓഫർ ഉപകാരപ്പെടുമെന്നാണ്​ സംഘാടകരുടെ പ്രതീക്ഷ.

Tags:    
News Summary - Watch football; Free fuel for one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT