ജപ്പാൻ ക്യാപ്റ്റൻ വതാരു എൻഡോയെ സ്വന്തമാക്കി ലിവർപൂൾ

ലണ്ടൻ: ജപ്പാൻ മിഡ്ഫീൽഡറും ക്യാപ്റ്റനുമായ വതാരു എൻഡോയെ സ്വന്തമാക്കി ലിവർപൂൾ. ജർമൻ ക്ലബായ സ്റ്റട്ട്ഗാർട്ടിൽ നിന്ന് 19 മില്യൺ യൂറോക്കാണ് 30 കാരനെ ലിവർപൂളിലെത്തിച്ചത്.

ബുണ്ടസ് ലീഗയിലെ മികച്ച മധ്യനിര താരങ്ങളിലൊരാളായ എൻഡോ നാല് വർഷത്തെ കരാറാണ് ഒപ്പുവെച്ചതെന്നാണ് റിപ്പോർട്ട്. ഇക്വഡോറിന്റെ മോയിസസ് കൈസെദോ, ബെൽജിയത്തിന്റെ റോമിയോ ലാവിയ എന്നിവർക്കായുള്ള ലിവർപൂളിന്റെ ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണ് ലിവർപൂൾ അപ്രതീക്ഷിത നീക്കം.

ജപ്പാന് വേണ്ടി 50 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച എൻഡോ, 2019ലാണ് ബെൽജിയൻ ക്ലബായ സിന്റ്-ട്രൂയിഡനിൽ നിന്ന് സ്റ്റട്ട്ഗാർട്ടിലെത്തുന്നത്. 



Tags:    
News Summary - Wataru Endo: Liverpool sign Stuttgart and Japan midfielder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.