റഫറിക്കെതിരെ പാഞ്ഞടുത്ത് രൂക്ഷമായ പ്രതികരണം; മാഞ്ചസ്റ്റർ സിറ്റിക്ക് വൻതുക പിഴ

ലണ്ടൻ: റഫറിക്കെതിരായ മോശം പെരുമാറ്റത്തിന് മാഞ്ചസ്റ്റർ സിറ്റിക്ക് വൻതുക പിഴ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ താരങ്ങൾ റഫറി സൈമൺ ഹൂപറിന് നേരെ ഓടിയടുക്കുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്തതിനാണ് ഫുട്ബാൾ അസോസിയേഷൻ 1,20,000 പൗണ്ട് (ഏകദേശം 1.25 കോടി രൂപ) പിഴയിട്ടത്.

മത്സരം 3-3ന് തുല്യതയിൽ നിൽക്കെ ഇഞ്ചുറി സമയത്തിന്റെ നാലാം മിനിറ്റിലായിരുന്നു സംഭവം. സിറ്റി സൂപ്പർ താരം എർലിങ് ഹാലണ്ടിനെ ടോട്ടൻഹാമിന്റെ എമേഴ്സൺ റോയൽ ഫൗൾ ചെയ്ത് വീഴ്ത്തിയിരുന്നു. എന്നാൽ, വീണയുടൻ എഴുന്നേറ്റ ഹാലണ്ട് പന്ത് ജാക്ക് ഗ്രീലിഷിന് ഗോളടിക്കാൻ പാകത്തിൽ കൈമാറി. ഗോളി മാത്രം മുന്നിൽ നിൽക്കെ ഗ്രീലിഷിന് ഗോളടിക്കാൻ സുവർണാവസരമായിരുന്നു. എന്നാൽ, ഈ സമയത്താണ് റഫറിയുടെ വിസിൽ മുഴങ്ങുന്നത്.

അവസാന നിമിഷം വിജയഗോൾ നേടാനുള്ള അവസരം റഫറി നിഷേധിച്ചതോടെ സിറ്റി താരങ്ങൾ പ്രകോപിതരായി. ഹാലണ്ട് അടക്കമുള്ള താരങ്ങൾ ഓടിയെത്തി റഫറിയോട് കയർത്തു. മത്സരം അവസാനിച്ച ശേഷവും താരങ്ങളുടെ രോഷമടങ്ങിയിരുന്നില്ല. റഫറിക്കെതിരെ സമൂഹ മാധ്യമമായ എക്സിൽ ഹാലണ്ടിന്റെ പോസ്റ്റും ഏറെ ചർച്ചയായിരുന്നു.

Tags:    
News Summary - Violent reaction against the referee; A huge fine for Manchester City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.