ലാ ലിഗയിൽ വീണ്ടും വംശീയക്കളി; വിനീഷ്യസിനെതിരെ കുപ്പിയേറും തെറിവിളിയും

ബ്രസീൽ സൂപർ താരം വിനീഷ്യസ് ജൂനിയറിനെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസമുണ്ടായ വംശീയധിക്ഷേപത്തിൽ പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി ക്ലബ്. റയൽ വയ്യഡോളിഡ് മൈതാനമായ ഹോസെ സോറില്ലയിൽ റയൽ മഡ്രിഡുമായി നടന്ന മത്സരത്തിനിടെയാണ് താരം വംശീയാധിക്ഷേപത്തിനിരയായത്. പകരക്കാരനായി മൈതാനത്തെത്തിയ ഉടനായിരുന്നു കുപ്പികളെറിഞ്ഞും തെറി വിളിച്ചും വയ്യഡോളിഡ് ആരാധകരിൽ ചിലർ വംശീയാധിക്ഷേപം ചൊരിഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ ക്ലബ് കളിക്കുന്ന മൈതാനങ്ങളിൽ ഇപ്പോഴും വംശവെറിയന്മാർ എത്തുകയാണെന്നും ലാ ലിഗ ഒന്നും ചെയ്യുന്നില്ലെന്നും വിനീഷ്യസ് കുറ്റപ്പെടുത്തി. ത​ന്റെയും റയലിന്റെയും വിജയങ്ങൾ ഇനിയും ആഘോഷമാക്കുമെന്നും തല ഉയർത്തിപ്പിടിച്ചുതന്നെ നിൽക്കുമെന്നും താരം തുടർന്നു.

വയ്യഡോളിഡ് മൈതാനത്തെ വംശീയാധിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സംഭവത്തെ അപലപിച്ച് ക്ലബ് രംഗത്തെത്തി. വെള്ളിയാഴ്ച നടന്ന മത്സരത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഏതുതരത്തിലുള്ള വംശവെറിയും അപലപിക്കുന്നതായും ക്ലബ് വാർത്ത കുറിപ്പിൽ അറിയിച്ചു.

മുമ്പും പലവട്ടം വിനീഷ്യസ് ഉൾപ്പെടെ താരങ്ങൾ കടുത്ത വംശവെറിക്കിരയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.