Posted On
date_range Updated On
date_range വംശീയാധിക്ഷേപം; കളി ബഹിഷ്കരിച്ച് വലൻസിയ
വലൻസിയ: ഫുട്ബാൾ ലോകത്തെ വീണ്ടും വിവാദത്തിലാക്കി വംശീയാധിക്ഷേപം. ഞായറാഴ്ച നടന്ന കാഡിസ്- വലൻസിയ ലാ ലിഗ മത്സരത്തിനിടെയായിരുന്നു മിനിറ്റുകൾ നേരത്തേക്ക് കളി മുടക്കിയ സംഭവം.
മത്സരം അരമണിക്കൂർ പിന്നിടവെ, കാഡിസ് ഡിഫൻഡർ യുവാൻ കാല, വലൻസിയയുടെ മൗതാർ ഡിയാഖബിയെ വംശീയമായി അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് ടീം അംഗങ്ങൾ ഒന്നാകെ കളി ബഹിഷ്കരിച്ച് മൈതാനം വിട്ടു.
ഏതാനും മിനിറ്റ് അനിശ്ചിതാവസ്ഥ. ചർച്ചകൾക്കൊടുവിൽ തിരിച്ചെത്തിയ വലൻസിയ കളിക്കാൻ തയാറാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.