ചാമ്പ്യൻസ് ലീഗ്: റയലിനും ബയേണിനും ജയം, ആഴ്സണലിനും യുണൈറ്റഡിനും തോൽവി

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിനും ബയേൺ മ്യൂണിക്കിനും ഇന്‍റർമിലാനും ജയം. അതേസമയം, കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും അപ്രതീക്ഷിത തോൽവി വഴങ്ങി.

ഗ്രൂപ്പ് സി മത്സരത്തിൽ റയൽ മഡ്രിഡ് 3-2ന് നാപ്പോളിയെയാണ് പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിംഗാം എന്നിവർ ഗോൾ നേടിയപ്പോൾ നാപ്പോളിയുടെ അലക്സ് മിറെറ്റ് സെൽഫ് ഗോൾ വഴങ്ങി. 

ഗ്രൂപ്പ് എയിൽ ബയേൺ മ്യൂണിക്ക് 2-1ന് കോപൻഹേഗനെ പരാജയപ്പെടുത്തി. ജമാൽ മുസിയാല, മതീസ് ടെൽ എന്നിവർ ബയേണിനായി ഗോൾ നേടി. 

ഗ്രൂപ്പ് ഡിയിൽ ഇന്‍റർമിലാൻ 1-0ന് ബെനഫിക്കയെയാണ് തോൽപ്പിച്ചത്. 62ാം മിനിറ്റിൽ മാർകസ് തുറാമാണ് വിജയഗോൾ നേടിയത്.

 

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗാലറ്റസരായ് 3-2ന് അട്ടിമറിച്ചു. വിൽഫ്രഡ് സാഹ, മുഹമ്മദ് കരീം, മൗറോ ഇകാർഡി എന്നിവർ ഗാലറ്റസരായ്ക്ക് വേണ്ടി സ്കോർ ചെയ്തു. യുണൈറ്റഡിന്‍റെ രണ്ട് ഗോളും റാസ്മസ് ഹൊയ്‍ലൻഡാണ് നേടിയത്. 77ാം മിനിറ്റിൽ യുണൈറ്റഡിന്‍റെ കാസെമിറോക്ക് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു. 

ഗ്രൂപ്പ് ബിയിൽ ആഴ്സണലിനെ 1-2ന് ആർ.സി ലെൻസ് ആണ് മുട്ടുകുത്തിച്ചത്. 14ാം മിനിറ്റിൽ ജീസസിന്‍റെ ഗോളിലൂടെ ആഴ്സണൽ മുന്നിലെത്തിയെങ്കിലും അഡ്രിയൻ തോംസന്‍റെയും ഇലെ വഹിയുടെയും ഗോളിലൂടെ ലെൻസ് വിജയം നേടുകയായിരുന്നു.

ഗ്രൂപ് ബിയിൽ പി.എസ്.വി-സെവിയ്യ മത്സരം 2-2ന് സമനിലയിലായി. 

Tags:    
News Summary - UEFA Champions league match results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.