ബാഴ്സ താരം പിക്വെ ഹോട്ടൽ നിർമാണത്തിന് വാങ്ങിയ ഭൂമിയിൽ കണ്ടെത്തിയത് 250 ശവക്കല്ലറകൾ

മഡ്രിഡ്: ശാകിറയുമായി പിരിഞ്ഞും ക്ലാര ചിയയുമായി അടുത്തും പപ്പരാസികൾ വിടാതെ പിന്തുടരുന്ന ബാഴ്സയുടെ സൂപർ താരം പിക്വെ വീണ്ടും വിവാദത്തിൽ. ഇത്തവണ പക്ഷേ, ആഡംബര ഹോട്ടൽ നിർമാണത്തിനായി വാങ്ങിയ സ്ഥലത്ത് കണ്ടെത്തിയ ശവക്കല്ലറളാണ് വില്ലനായത്. കോസ്റ്റ ഡെൽ സോളിലുള്ള സ്ഥലം രണ്ടു കോടി ഡോളർ നൽകി 2015ലാണ് താരം സ്വന്തമാക്കിയിരുന്നത്. മലാഗ എന്ന അത്യാഡംബര ഹോട്ടൽ നിർമാണമായിരുന്നു പദ്ധതി.

എന്നാൽ, അപ്രതീക്ഷിതമായി 250 ശവക്കല്ലറകൾ കണ്ടെത്തിയതോടെ നിർമാണം നിലച്ചു. ഇവ ആരുടെതെന്ന അന്വേഷണമായി. പുരാവസ്തു ഗവേഷകർ നടത്തിയ പരിശോധനകളിൽ കല്ലറകളിലേറെയും ഒഴിഞ്ഞുകിടക്കുകയാണ്. ഏറെ പഴക്കമുള്ള കല്ലറകളിൽ ആരെയെങ്കിലും സംസ്കരിച്ചിരുന്നോ എന്ന് വ്യക്തമായിട്ടില്ല.

ഇവയെല്ലാം ഒഴിഞ്ഞുകിടന്നവയാകണമെന്ന കണക്കുകൂട്ടലിൽ അടുത്ത വർഷാദ്യത്തോടെ നിർമാണം പുനരാരംഭിക്കാൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷ. 

Tags:    
News Summary - Two hundred and fifty graves found in Pique's Malaga property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.