ലണ്ടൻ: താരപ്പടയുടെ വരവിലും ചെൽസിക്ക് ക്ലച്ച് പിടിക്കാനാവുന്നില്ല. വെസ്റ്റ്ബ്രോംവിച്ചിനെതിരായ മത്സരത്തിെൻറ ആദ്യ പകുതിയിൽ 3-0ത്തിന് പിന്നിൽ നിന്നശേഷം ഉജ്ജ്വലമായി തിരിച്ചെത്തി കളി സമനിലയിലാക്കിയെങ്കിലും (3-3) രണ്ടു പോയൻറ് നഷ്ടമാക്കിയതിന് കോച്ച് ഫ്രാങ്ക് ലാംപാർഡ് മറുപടി പറയണം. തിമോ വെർണർ, മാസൺ മൗണ്ട്, തിയാഗോ സിൽവ, ടാമി എബ്രഹാം തുടങ്ങിയ താരങ്ങളെല്ലാമുണ്ടായിട്ടും ഒന്നാം പകുതിയിൽ ചെൽസി മൂന്നു േഗാളിന് പിന്നിലായിപ്പോയി. കോച്ച് ലാംപാർഡിെൻറ ഫോർമേഷനെതിരെയാണ്(4-2-3-1) ഇതോടെ വിമർശനമുയരുന്നത്. പരിചയസമ്പന്നനായ തിയാഗോ സിൽവയുടെ വരവുകൊണ്ട് പ്രതിരോധത്തിലെ വിള്ളൽ അടക്കാനായില്ല.
കാലം റോബിൻസൻ രണ്ടും (4, 25) കെയ്ൽ ബാർട്ലി (27) ഒരു ഗോളും നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ചെൽസി പതറി. അസ്പിലിക്യൂറ്റയെ ഇറക്കി പ്രതിരോധം ശക്തമാക്കിയാണ് പിന്നീട് കളിച്ചത്. രണ്ടാം പകുതിയിൽ മാസൺ മൗണ്ട് (55), കാലം ഹഡ്സൺ (70), ടാമി എബ്രഹാം (93) എന്നിവരിലൂടെയാണ് ചെൽസി തിരിച്ചടിച്ച് സമനില പിടിച്ചത്. മറ്റൊരു മത്സരത്തിൽ എവർട്ടൻ 2-1ന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു.
മറ്റൊരു മത്സരത്തിൽ ഷെഫീൽഡ് യുനൈറ്റഡിനെ 1-0ത്തിന് തോൽപിച്ച് ലീഡ്സ് തുടർച്ചയായ രണ്ടാം ജയം നേടി. അതേസമയം, ടോട്ടൻഹാമിനെ, ന്യൂകാസിൽ യുനൈറ്റഡ് 1-1ന് തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.