26 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ഇന്റർ മിലാൻ തീവ്ര ഫാൻ ഗ്രൂപ്പ് നേതാവ് വെടിയേറ്റ് മരിച്ചു

ഇന്റർ മിലാന്റെ തീവ്ര ഫാൻ ഗ്രൂപ്പ് നേതാവ് വെടിയേറ്റ് മരിച്ചു. 69കാരനായ വിറ്റോറിയോ ബോയ്ച്ചി ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഇന്റർ-സാംപ്ഡോറിയ മത്സരത്തിന് തൊട്ടുമുമ്പാണ് മിലാൻ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തു നിന്ന് ഗ്വിസെപ്പേ മാസാ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന റോഡിൽ അഞ്ച് വെടിയുണ്ടകളേറ്റ നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അദ്ദേഹത്തോടുള്ള ആദര സൂചകമായി നിരവധി കാണികൾ ആദ്യപകുതിക്ക് ശേഷം സ്റ്റേഡിയം വിട്ടു.

ഇതിനകം 26 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ബോയ്ച്ചി മയക്കുമരുന്ന് കടത്ത്, കവർച്ച, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി ആയുധം​ കൈവശം വെക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2018ലെ നാപ്പോളി-ഇന്റർ മത്സരത്തിലെ ആക്രമണത്തെ തുടർന്ന് അഞ്ച് വർഷത്തെ സ്റ്റേഡിയം വിലക്ക് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, തീവ്ര ഫാൻ ഗ്രൂപ്പുകൾ ഇതിഹാസ വ്യക്തിത്വമായാണ് അദ്ദേഹത്തെ കാണുന്നത്.

Tags:    
News Summary - The leader of Inter Milan ultra fan group who was sentenced to 26 years shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT