പ്രീമിയർ ലീഗിൽ ​ 10 പേർക്ക്​ കോവിഡ്​; ഇറ്റാലിയൻ ലീഗിലും പ്രതിസന്ധി

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​
സീസൺ പുരോഗമിക്കുന്നതിനിടെ കോവിഡ്​ പോസിറ്റിവാകുന്ന കളിക്കാരുടെയും എണ്ണം കൂടുന്നു. മൂന്നാം റൗണ്ട്​ മത്സരത്തിന്​ മുന്നോടിയായി നടത്തിയ പരിശോധനയിൽ കളിക്കാരും സപ്പോർട്ടിങ്​ സ്​റ്റാഫും ഉൾപ്പെടെ 10 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

സെപ്റ്റംബർ 21നും 27നുമിടയിൽ 1595 പേർക്ക്​​ നടത്തിയ പരിശോധനയിലാണ്​ പത്തുപേർ പോസിറ്റിവായത്​. ​ഇവർ 10 ദിവസം സെൽഫ്​ ​​െഎസൊലേഷനിൽ കഴിഞ്ഞ്​ നെഗറ്റിവായശേഷം മാത്രമാവും ടീമിനൊപ്പം ചേരുക.

ഇതാദ്യമായാണ്​ ഇത്രയും പേർക്ക്​ ഒന്നിച്ച്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. കഴിഞ്ഞയാഴ്​ച വെസ്​റ്റ്​ഹാം കോച്ച്​ ഡേവിഡ്​ മോയസ്​, കളിക്കാരായ ഇസ ഡിയോപ്​, ജോഷ്​ കുളൻ എന്നിവർ പോസിറ്റിവായിരുന്നു.

ജിനോവയിൽ 14 പേർക്ക്​ പോസിറ്റിവ്​

ഇറ്റാലിയൻ സീരി 'എ' ക്ലബ്​ ജിനോവയുടെ 14 താരങ്ങൾക്ക്​ കോവിഡ്​. ഞായറാഴ്​ച നാപോളിക്കെതിരായ മത്സരത്തിനു പിന്നാലെയാണ്​ കളിക്കാർ പോസിറ്റിവായ വാർത്ത പുറത്തുവന്നത്​. ഗോൾകീപ്പർ മാറ്റിയ പെറിൻ, മധ്യനിര താരം ലാസെ ഷോണി എന്നിവർക്ക്​ നേര​േത്ത കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. പിന്നാലെ നടന്ന പരിശോധനയിലാണ്​ 12 ​കളിക്കാർകൂടി പോസിറ്റിവായത്​. ഇതോടെ, അടുത്തയാഴ്​ചത്തെ കളി മുടങ്ങുമെന്ന്​ ഉറപ്പായി. ഞായറാഴ്​ചത്തെ എതിരാളികളായിരുന്ന നാ​േപാളി താരങ്ങൾക്കും കോവിഡ്​ പരിശോധന നിർദേശിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.