മഞ്ചേരി: സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിന് യോഗ്യത ഉറപ്പിക്കാൻ ഐ ലീഗിലെ നാല് ടീമുകൾ വ്യാഴാഴ്ച ഇറങ്ങും. പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ട്രാവു എഫ്.സി ഐസോൾ എഫ്.സിയെയും രാത്രി 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ റിയൽ കശ്മീർ ചർച്ചിൽ ബ്രദേഴ്സിനെയും നേരിടും.
ഐ ലീഗിൽ ട്രാവു നാലാം സ്ഥാനത്തും ഐസോൾ ഏഴാം സ്ഥാനത്തുമാണ്. 35 പോയന്റ് നേടിയാണ് ട്രാവു ലീഗ് ഘട്ടം അവസാനിപ്പിച്ചത്. 11 ജയവും ഏഴ് സമനിലയും ഇതിൽ ഉൾപ്പെടും. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ട്രാവു 3 -1ന് ഐസ്വാളിനെ പരാജയപ്പെടുത്തിയിരുന്നു. ഈ ആത്മവിശ്വാസം സൂപ്പർ കപ്പിലും നിലനിർത്താനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
ഐ ലീഗിൽ റിയൽ കശ്മീർ അഞ്ചാമതും ചർച്ചിൽ ബ്രദേഴ്സ് ആറാമതുമാണ്. 2021ൽ രണ്ടാം സ്ഥാനക്കാരായിരുന്നു ചർച്ചിൽ. പഴയ പ്രതാപം നിലനിർത്താനാണ് ഗോവൻ ടീമിന്റെ വരവ്. ഐ ലീഗ് സീസണിൽ ഇരു ടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഒരുതവണ ജയം ചർച്ചിലിനൊപ്പം നിന്നു. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം. രണ്ടാം മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.