കോഴിക്കോട്: ഗോകുലം പ്രതിരോധത്തിന് കരുത്തു പകരാൻ മലയാളി താരം സോയൽ ജോഷി എത്തുന്നു. റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന 23കാരൻ സോയൽ കഴിഞ്ഞ മൂന്നു സീസണിലായി ഐ.എസ്.എൽ ക്ലബായ ഹൈദരാബാദ് എഫ്.സിക്ക് വേണ്ടിയാണ് പന്ത് തട്ടിയത്. എറണാകുളം സ്വദേശിയാണ്.
നേരത്തേ, ഡോൺ ബോസ്കോ എഫ്.എ, ഗോൾഡൻ ത്രെഡ്സ്, ബംഗളൂരു യുണൈറ്റഡ് എന്നീ ടീമുകൾക്കായി കളിച്ച താരം ഹൈദരാബാദ് എഫ്.സിയുടെ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ടീം ക്യാപ്റ്റനായിരുന്നു. 2022ൽ സന്തോഷ് ട്രോഫി ചാമ്പ്യൻമാരായ കേരള ടീമിലും സോയൽ അംഗമായിരുന്നു.
ഡ്യൂറൻഡ് കപ്പ്, ഐ.എസ്.എൽ, ഐ ലീഗ് സെക്കൻഡ് തുടങ്ങിയ ഒട്ടനവധി ലീഗുകളിൽ കളിച്ചിട്ടുണ്ട്. ‘ഒരു മലയാളി എന്ന നിലയിൽ ഗോകുലം കേരള എഫ്.സിയിൽ ചേരുന്നത് എനിക്ക് അഭിമാനകരമായ നിമിഷമാണ്. ടീമിനുവേണ്ടി ഞാൻ മികച്ച കളി തന്നെ പുറത്തെടുക്കും’ -സോയൽ ജോഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.