സൺ ജുൻ ഹോ
Posted On
date_range Updated On
date_range ദക്ഷിണ കൊറിയയുടെ ലോകകപ്പ് താരം കൈക്കൂലിക്കേസിൽ അറസ്റ്റിൽ
ബെയ്ജിങ്: ഖത്തർ ലോകകപ്പിൽ ദക്ഷിണ കൊറിയക്ക് വേണ്ടി കളിച്ച മിഡ്ഫീൽഡർ സൺ ജുൻ ഹോ ചൈനയിൽ കൈക്കൂലിക്കേസിൽ അറസ്റ്റിലായി. ചൈനീസ് സൂപ്പർ ലീഗിലെ മുൻനിര ടീമായ ഷാൻഡോങ് തൈഷാൻ എഫ്.സിയുടെ കളിക്കാരനായ സൺ ജുനിനെ പരിശീലകൻ ഹാവോ വെയ് ഉൾപ്പെട്ട ഒത്തുകളി കേസ് അന്വേഷണത്തിലാണ് പിടികൂടിയിരിക്കുന്നത്. കുടുംബവുമൊത്ത് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോനിങ്ങിലെ വിമാനത്താവളത്തിൽവെച്ചായിരുന്നു അറസ്റ്റ്. ചൈനീസ്, കൊറിയൻ ഫുട്ബാളിൽ ഒത്തുകളിയും അഴിമതിയും പിടിമുറുക്കിയിട്ടുണ്ട്. മുൻ ദേശീയ പരിശീലകൻ ലി റ്റീ അടക്കം അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.