ഹോസെ അർനോൾഡോ അമായ

മത്സരത്തിനിടെ ചുവപ്പുകാർഡ് കാട്ടിയ റഫറിയെ കളിക്കാരും കാണികളും ചേർന്ന് അടിച്ചുകൊന്നു

സാൻ സാൽവദോർ: ഫുട്ബാൾ മത്സരത്തിനിടെ കളിക്കാരന് ചുകപ്പുകാർഡ് കാട്ടിയതിനെ തുടർന്ന് താരങ്ങളും ടീമിന്റെ ആരാധകരും ചേർന്ന് റഫറിയെ മർദിച്ചുകൊന്നു. എൽ സാൽവദോറിലെ സാൻ സാൽവദോറിൽ ടൊളുക സ്റ്റേഡിയത്തിൽ നടന്ന അമച്വർ മത്സരത്തിനിടെയാണ് ദാരുണ സംഭവം. റഫറി ഹോസെ അർനോൾഡോ അമായയാണ് കൊല്ലപ്പെട്ടതെന്ന് സാൽവദോർ സോക്കർ ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.

ഫൗൾ ചെയ്തതിന് താരത്തിന് രണ്ടാമതും മഞ്ഞക്കാർഡ് കാട്ടിയപ്പോഴാണ് കളിക്കാരും കാണികളും റഫറിക്കെതിരെ തിരിഞ്ഞത്. കടുത്ത വാഗ്വാദമായി തുടങ്ങിയ തർക്കം പിന്നീട് റഫറിക്കെതിരായ ആക്രമണമായി മാറുകയായിരുന്നു. അടി കൊണ്ട് അവശനായ അർനോൾഡോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അന്ത്യമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി എൽ സാൽവ​ദോർ പൊലീസ് പറഞ്ഞു. തീവ്രവാദ ഗ്രൂപ്പിൽ അംഗമായ യുവാൻ മാനുവൽ ക്രൂസ് ആണ് അറസ്റ്റിലായതെന്നും എൽ സാൽവ​ദോർ പൊലീസ് ട്വിറ്ററിൽ വിശദീകരിച്ചു. റഫറിയിങ്ങിൽ 20 വർഷത്തെ പരിചയസമ്പത്തുള്ളയാളാണ് അർനോൾഡോ. കരിയറിൽ നിരവധി കൊളീജിയേറ്റ്, അമച്വർ ടൂർണമെന്റുകളിൽ കളി നിയന്ത്രിച്ചിട്ടുണ്ട്.

Tags:    
News Summary - Soccer Referee Died After Beaten By Players And Fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT