സെവിയ്യയുടെ ആദ്യ ഗോൾ നേടിയ അലക്സിസ് സാഞ്ചസ്

പ്രതിരോധം മറന്ന് ബാഴ്സലോണ; തകർപ്പൻ ജയത്തോടെ സെവിയ്യ; റയലിനും ജയം

മ​ഡ്രി​ഡ്: ആക്രമിച്ചു മുന്നേറാൻ ലമിൻ യമാനും റഫീന്യയുമില്ലാത്ത ബാഴ്സലോണ, കുത്തഴിഞ്ഞ പ്രതിരോധമായി നിലംപതിച്ചു. സ്പാനിഷ് ലാ ലിഗ  പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറാനുള്ള അവസരം നഷ്ടപ്പെടുത്തിയ ബാഴ്സലോണക്ക് സെവിയ്യക്കെതിരെ 4-1ന്റെ വൻ തോൽവി.

മാർകസ് റാഷ്ഫോഡ് ആശ്വാസ ഗോൾ നേടിയപ്പോൾ, കളം മുഴുവൻ അടക്കിവാണ സെവിയ്യ ശ്രദ്ധേയ വിജയം സ്വന്തമാക്കി. സീസണിൽ സെവിയ്യയിലേക്ക് കൂടുമാറിയെത്തയ അലക്സിസ് സാഞ്ചസിന്റെ പെനാൽറ്റിയിലൂടെ 13ാം മിനിറ്റിലാണ് ആദ്യ ഗോളെത്തുന്നത്. പിന്നാലെ ഇസാസ് റൊമീറോയും (36), ജോസ് എയ്ഞ്ചൽ കർമോണയും (90), ലോങ് വിസിലിന് തൊട്ടുമുമ്പ് അകോർ ആഡംസും ഗോൾ നേടിയതോടെ ബാഴ്സലോണയു​ടെ തോൽവി ഉറപ്പായി. ബാഴ്സക്ക് കളിയിൽ തിരികെയെത്താൻ ലഭിച്ച പെനാൽറ്റി ഗോൾ അവസരം സ്റ്റാർ സ്ട്രൈക്കർ റോബർട് ലെവൻഡോവ്സ്കി പു​റത്തേക്ക് അടിച്ച് പാഴാക്കി. സീസണിൽ ബാഴ്സയുടെ ആദ്യ തോൽവി കൂടിയാണിത്.

അതേസമയം, സാ​ന്റി​യാ​ഗോ ബെ​ർ​ണാ​ബ്യൂ​വി​ൽ വി​യ്യ​റ​യ​ലി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളിന് തോൽപിച്ച റയൽ മഡ്രിഡ് ഒന്നാം സ്ഥാനത്ത് ലീഡ് തുടർന്നു. ഗോ​ളൊ​ഴി​ഞ്ഞ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം 47ാം മി​നി​റ്റി​ൽ വി​നീ​ഷ്യ​സ് ജൂ​നി​യ​ർ റ​യ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. 69ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി വ​ല​യി​ലാ​ക്കി വി​നീ​ഷ്യ​സ് ലീ​ഡ് കൂ​ട്ടി. നാ​ല് മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ ജോ​ർ​ജ് മി​ക്കൗ​താ​ഡ്സെ​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കി വി​യ്യ​റ​യ​ൽ. 77ാം മി​നി​റ്റി​ൽ ഇ​വ​രു​ടെ ഡി​ഫ​ൻ​ഡ​ർ സാ​ന്റി​യാ​ഗോ മൗ​റി​നോ​ക്ക് ചു​വ​പ്പ് കാ​ർ​ഡ്. 81ാം മി​നി​റ്റി​ൽ ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ഗോ​ളു​മെ​ത്തി​യ​തോ​ടെ റ​യ​ൽ ജ​യ​മു​റ​പ്പാ​ക്കി. പി​ന്നാ​ലെ എം​ബാ​പ്പെ പ​രി​ക്കേ​റ്റു മ​ട​ങ്ങു​ക​യും ചെ​യ്തു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ത്‍ല​റ്റി​​കോ ബി​ൽ​ബാ​വോ 2-1ന് ​മ​യ്യോ​ർ​ക്ക​യെ തോ​ൽ​പി​ച്ചു.

Tags:    
News Summary - Sevilla thrashed Barcelona 4-1; Real Madrid leads point table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.