സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; നിജോ ഗിൽബർട്ട് നായകൻ

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. നിജോ ഗിൽബർട്ട് ക്യാപ്റ്റനായിട്ടുള്ള  22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സതീവൻ ബാലൻ ടീമിന്റെ മുഖ്യപരിശീലകനായിരിക്കും.  77ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 21 ന് അരുണാചൽ പ്രദേശിലാണ് നടക്കുന്നത്.

ഗ്രൂപ്പ് എയിൽ ആണ് കേരളം. ഫെബ്രുവരി 21 ന് അസമിനോടാണ് കേരളത്തിന്റെ ആദ്യ മത്സരം. 23 ന് ഗോവയോടും 25 ന് മേഘാലയയോടും 28 ന് അരുണാചലിനോടും മാർച്ച് ഒന്നിന് സർവീസസിനോടും കേരളം ഏറ്റുമുട്ടും.

കേരള ടീം:

ഗോൾ കീപ്പർമാർ: മു​ഹ​മ്മ​ദ് അ​സ്ഹ​ർ (മ​ല​പ്പു​റം), സി​ദ്ധാ​ർ​ഥ് രാ​ജീ​വ​ൻ (ക​ണ്ണൂ​ർ), പി.​പി. മു​ഹ​മ്മ​ദ് നി​ഷാ​ദ് (മ​ല​പ്പു​റം)

പ്രതിരോധം: ബെ​ൽ​ജി​ൻ ബോ​ൽ​സ്റ്റ​ർ (തി​രു​വ​ന​ന്ത​പു​രം), ജി. ​സ​ഞ്ജു(​എ​റ​ണാ​കു​ളം), ആ​ർ. ഷി​നു (തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് സ​ലീം (മ​ല​പ്പു​റം), കെ.​പി. ശ​ര​ത് (തൃ​ശൂ​ർ), നി​തി​ൻ മ​ധു (എ​റ​ണാ​കു​ളം), അ​ഖി​ൽ ജെ. ​ച​ന്ദ്ര​ൻ (എ​റ​ണാ​കു​ളം), വി.​ആ​ർ. സു​ജി​ത്ത് (തൃ​ശൂ​ർ). 
 മധ്യനിര: നി​ജോ ഗി​ൽ​ബ​ർ​ട്ടാ​ണ് (തി​രു​വ​ന​ന്ത​പു​രം), വി. ​അ​ർ​ജു​ൻ (കോ​ഴി​ക്കോ​ട്), ജി. ​ജി​തി​ൻ (പാ​ല​ക്കാ​ട്), ഗി​ഫ്റ്റി ഗ്രേ​ഷ്യ​സ് (വ​യ​നാ​ട്), പി.​പി. മു​ഹ​മ്മ​ദ് സ​ഫ്നീ​ദ് (മ​ല​പ്പു​റം), അ​ബ്ദു​റ​ഹീം (മ​ല​പ്പു​റം), അ​ക്ബ​ർ സി​ദ്ദീ​ഖ് (മ​ല​പ്പു​റം). 

മുന്നേറ്റനിര: ഇ. ​സ​ജീ​ഷ് (പാ​ല​ക്കാ​ട്), എ​സ്. മു​ഹ​മ്മ​ദ് ആ​ഷി​ക് (പാ​ല​ക്കാ​ട്), ബി. ​ന​രേ​ഷ് (നീ​ല​ഗി​രി), ഇ.​കെ. റി​സ്​​വാ​ൻ അ​ലി (കാ​സ​ർ​കോ​ട്).

ജി. ​സ​ഞ്ജു​വാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. പി.​കെ. അ​സീ​സ് അ​സി. കോ​ച്ചും ഹ​ർ​ഷ​ൽ റ​ഹ്മാ​ൻ ഗോ​ൾ​കീ​പ്പ​ർ കോ​ച്ചു​മാ​ണ്. ഡോ. ​പി.​എം. സു​ധീ​ർ കു​മാ​ർ (മാ​നേ​ജ​ർ), റോ​ഡ്രി​ഗ​സ് നെ​ല്ലി​ശ്ശേ​രി (ഫി​സി​യോ) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഒ​ഫീ​ഷ്യ​ൽ​സ്. 



Tags:    
News Summary - Santosh Trophy: Kerala Team Announced; Nijo Gilbert is the hero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.