Posted On
date_range Updated On
date_range സലാഹിന് പകരംവീട്ടണം
ലണ്ടൻ: അന്ന് മാഞ്ചസ്റ്റർ സിറ്റിയെ അവസാന മിനിറ്റുകളിൽ കടന്ന് റയൽ മഡ്രിഡ് 14ാം കിരീടത്തിലേക്ക് അവസാന ചുവടുവെച്ചപ്പോൾ ട്വിറ്ററിൽ മുഹമ്മദ് സലാഹ് പങ്കുവെച്ച വാക്കുകളിതായിരുന്നു, ''ഞങ്ങൾക്കൊരു കണക്ക് തീർക്കാനുണ്ട്.'' ശനിയാഴ്ച രാത്രി പാരിസിൽ ഫൈനലിന് വിസിൽ മുഴങ്ങുമ്പോൾ സലാഹ് ശരിക്കും കാത്തിരിക്കുകയാണ്.
നാലു വർഷം മുമ്പൊരു മേയ് മാസത്തിൽ റയലിനോട് 1-3ന് തോൽവി വാങ്ങിയതിന് മാത്രം പകരംവീട്ടാനല്ല. കളി 30 മിനിറ്റ് പിന്നിടുമ്പോൾ സെർജിയോ റാമോസിന്റെ മാരക ഫൗളിൽ ഹൃദയം തകർന്ന് താരം മൈതാനം വിടേണ്ടിവന്നതിനു കൂടി. അന്ന് തോളിന് ഗുരുതര പരിക്കേറ്റ സലാഹ് ഏറെ നാൾ വിശ്രമിച്ചാണ് കളിയിൽ തിരികെയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.