ബംഗളൂരു: ഇന്റർ കോണ്ടിനന്റൽ കപ്പിൽ മുത്തമിട്ടതിന്റെ ആവേശം ചോരാതെയുള്ള പ്രകടനമായിരുന്നു ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ കണ്ടത്. സുനിൽ ഛേത്രിയുടെ ഇരട്ടഗോളിനെ ബലത്തിൽ പാക്കിസ്താനെതിരെ സാഫ് കപ്പ് ഫുട്ബാളിന്റെ ആദ്യമത്സരത്തിലെ ആദ്യ പകുതി ഇന്ത്യ പിടിച്ചു.
10ാം മിനിറ്റിലാണ് നായകൻ സുനിൽ ഛേത്രി ആദ്യ വെടിപൊട്ടിച്ചത്. പാക് ഗോൾകീപ്പർ സാഖിബ് ഹനീഫിന്റെ പിഴവിൽ ഛേത്രി പന്ത് വലയിലെത്തിച്ചു (1-0). 16ാം മിനിറ്റിൽ ഒത്തുവന്ന പെനാൽറ്റിയിലൂടെയാണ് ഛേത്രി ലീഡുയർത്തിയത്.
മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞുകളിച്ചു.
ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയ 26 മത്സരങ്ങളിൽ 13 എണ്ണത്തിലും ഇന്ത്യക്കായിരുന്നു ജയം. 10 എണ്ണം സമനിലയിലായപ്പോൾ മൂന്നുജയം മാത്രമാണ് പാക് ക്രെഡിറ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.