Posted On
date_range Updated On
date_range വെറും തോൽവിയായിരിക്കില്ല, റയലിനെ സിറ്റി തകർക്കും -വെയ്ൻ റൂണി
മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് സെമി ആദ്യ പാദ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ഇംഗ്ലണ്ട് സൂപ്പർതാരം വെയ്ൻ റൂണി. 'ഇന്ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ സിറ്റി തോൽപ്പിക്കുമെന്ന് മാത്രമല്ല, അവർ അവരെ തകർക്കാൻ പോകുകയാണ്,' എന്നാണ് റൂണി ടൈംസിലെ തന്റെ കോളത്തിൽ എഴുതിയത്.
'തീർച്ചയായും, എനിക്ക് തെറ്റ് പറ്റിയേക്കാം, പക്ഷേ, സിറ്റി മറ്റൊരു തലത്തിലാണെന്ന് ഞാൻ കരുതുന്നു, റയൽ മാഡ്രിഡിനെ തള്ളിക്കളയാനാവില്ല, പക്ഷേ ഇത് സിറ്റിയുടെ വർഷമാണെന്ന് ഞാൻ കരുതുന്നു.' എന്നായിരുന്നു റൂണിയുടെ വാക്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.