എന്ത്​ റൊണാൾ​േഡാ! ഇംഗ്ലണ്ടിൽ ലുകാകു ഷോ തുടരുന്നു

ലണ്ടൻ: സൂപ്പർ താരം​ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ ഡബിൾ ഗോളുമായി തകർത്താടിയ അതേ ദിവസം, മാഞ്ചസ്റ്ററിൽ നിന്നും 262 കിലോമീറ്റർ അപ്പുറത്തുള്ള ലണ്ടനിലെ സ്റ്റാംഫോർഡ്​ ബ്രിഡ്​ജ്​ സ്​റ്റേഡിത്തിൽ മറ്റൊരു ഇതിഹാസത്തിന്‍റെ പാദങ്ങളും അത്​ഭുതം തീർത്തു. ബെൽജിയം ഗോൾ മെഷീൻ റൊമേലു ലുകാകുവിന്‍റെ തകർപ്പൻ ഗോളുകൾ ഒരിക്കൽ കൂടി ചെൽസിക്ക്​ തുണയാ​യപ്പോൾ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ നീലപ്പട കുതിക്കുകയാണ്​. ആസ്റ്റൺ വില്ലയെ 3-0ത്തിനാണ്​ ചെൽസി തോൽപിച്ചത്​. ഇതോടെ, പത്തു പോയന്‍റുമായി ചെൽസി മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പമെത്തി. 


15, 93 മിനിറ്റുകളിലായിരുന്നു ലുകാകുവിന്‍റെ തകർപ്പൻ ഗോളുകൾ. 49ാം മിനിറ്റിൽ മാറ്റിയോ കൊവാസിചാണ്​ ചെൽസിയു​െട മറ്റൊരു ഗോൾ നേടിയത്​. മൂന്ന്​ മത്സരങ്ങളിൽ ലുകാകുവിന്​ മൂന്ന്​ ഗോളുകളായി. ഇറ്റാലിയൻ ലീഗിൽ ഇന്‍റർ മിലാനെ ചാമ്പ്യന്മാരാക്കിയതിനു പിന്നാലെയാണ്​ ലുകാകു ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലേക്ക്​ ഈ സീസണിൽ എത്തുന്നത്​. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ലുകാകുവിനും പ്രീമിയർ ലീഗിലേക്ക്​ രണ്ടാം വരവാണ്​. 2011 മുതൽ 14 വരെ ചെൽസിയിൽ നിന്നു തന്നെയാണ്​ ലുകാകു പ്രീമിയർ ലീഗിൽ തുടക്കം കുറിക്കുന്നത്​.


പ്രീമിയർ ലീഗിലേക്കുള്ള രണ്ടാം മടങ്ങിവരവിൽ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി ബെൽജിയൻ താരം വരവറിയിച്ചിരുന്നു. ഇറ്റാലിയൻ ലീഗിലുണ്ടായിരുന്നു ക്രിസ്റ്റ്യനോ റെണാൾഡോക്കെതിരെ ഒപ്പത്തിനൊപ്പം ഗോൾ ​സ്​കോറിങ്ങിൽ ലുകാകുവും ഉണ്ടായിരുന്നു. ​​ക്രിസ്റ്റ്യ​ാനോ കഴിഞ്ഞ സീസണിൽ യുവന്‍റസിനായി 29 ഗോളുകൾ നേടിയപ്പോൾ, ലുകാകു 24 തവണ പന്ത്​ വലയിലെത്തിച്ചു. 36 വയസുള്ള ക്രിസ്റ്റ്യാനോയും 28 കാരൻ ലുകാകുവിന്‍റെയും പോരാട്ടം വീണ്ടും തുടരു​േമ്പാൾ ഇത്തവണ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട്​ ആരടിക്കുമെന്നറിയാൻ ആരാധകർക്ക്​ കാത്തിരിക്കാം. ഒപ്പം മുഹമ്മദ്​ സലാഹും ക്രിസ്റ്റ്യാനോയുടെ സഹതാരം ബ്രൂണോ ഫെർണാണ്ടസും ഹാരി കെയ്​നുമെല്ലാം ഈ പോരാട്ടത്തിന്​ മൂർച്ചകൂട്ടും. 




Tags:    
News Summary - Romelu Lukaku’s double downs Aston Villa and keeps Chelsea flying high

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.