കോമാൻ വിളിച്ചു; ഹൈദരാബാദ്​ എഫ്​.സി കോച്ച്​ റോക്ക ബാഴ്​സലോണയിലേക്ക്​

ഹൈദരാബാദ്​: സാക്ഷാൽ ബാഴ്​സലോണ വിളിച്ചാൽ പിന്നെ എന്ത്​ ​െഎ.എസ്​.എൽ. ഇന്ത്യ വിട്ടു സ്​പെയ്​നിലേക്ക്​ പറക്കുക തന്നെ. അതെ, നിരവധി തവണ ബംഗളൂരു എഫ്​.സിയെ ചാമ്പ്യന്മാരാക്കിയ, നിലവിൽ ഹൈദരാബാദ്​ എഫ്​.സിയുടെ കോച്ച്​ ആൽബർട്ട്​ റോക്കക്കാണ്​ ഈ അസുലഭ അവസരം വന്നെത്തിയത്​. പിന്നെ ഒന്നും നോക്കിയില്ല. സൂപ്പർ താരം ലയണൽ മെസ്സി ക്ലബു വിടുന്ന സന്ദർഭത്തിൽ റൊണാൾഡ്​ കോമാനോടൊപ്പം കറ്റാലൻ നിരയെ കെട്ടിപ്പടുക്കാനായി റോക്ക സ്​പെയ്​നിലേക്ക്​ പറന്നു.


​ൈഹദരാബാദ്​ എഫ്​.സി അധികൃതരുടെ സമ്മതപ്രകാരമാണ്​ രണ്ടുവർഷത്തേക്കുള്ള കരാർ റദ്ദുചെയ്​ത്​ റോക്ക ബാഴ്​സ​യിലേക്ക്​ പുറപ്പെട്ടത്​. കോമാന്​ കീഴിൽ ബാഴ്​സയുടെ ഫിറ്റ്​നസ്​ കോച്ചായിട്ടായിരിക്കും റോക്കയുടെ സേവനം. 



കഴിഞ്ഞ ജൂണിൽ താരങ്ങളെ പരിശീലിപ്പിക്കാനായി റോക്ക ​ൈഹദരാബാദ്​ എഫ്​.സിക്കൊപ്പം ചേർന്നിരുന്നു.



നേര​െത്ത ​ആൽബർട്ട്​ റോക്ക 2003 മുതൽ 2008 വരെ ഫ്രാങ്ക്​ റിക്കാർഡിൻെറ അസിസ്​റ്റൻറായി ബാഴ്​സയിൽ ഉണ്ടായിരുന്നു. പിന്നീട്​, കോമാനോടൊപ്പം തുർക്കി ക്ലബ്​ ഗാലാറ്റസ്​റെയിലും സൗദി ക്ലബിലും റോക്ക പ്രവർത്തിച്ചു. കോമാനുമായിട്ടുള്ള ഈ സൗഹൃദമാണ്​ റോക്കക്ക്​ ​കറ്റാലൻ നിരയിൽ നിന്ന്​ അപ്രതീക്ഷിത ക്ഷണം എത്തിയത്​.



ബാഴ്​സയിലേക്ക്​ മടങ്ങാൻ അനുവദിച്ച ഹൈദരബാദ്​ എഫ്​.സിക്ക്​ റോക്ക നന്ദിയറിയിച്ചു. ഈ സീസണിലും ഭാവിയിലും ​​ഹൈദരാബാദ്​ എഫ്​.സിയെ പിന്തുടരുമെന്നും ക്ലബിനോട്​ എന്നും കടപ്പാടുണ്ടായിരിക്കുമെന്നും റോക്ക പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.