റയലിനെ ഞെട്ടിച്ച് എസ്പാൻയോൾ; സ്പാനിഷ് വമ്പന്മാർ വീണത് 1-0 ത്തിന്

മാഡ്രിഡ്: തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന എസ്പാൻയോളിൽ നിന്ന് 1-0 ത്തിന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി സ്പാനിഷ് ലീഗ് വമ്പന്മാരായ റയൽ മാഡ്രിഡ്.

എസ്പാൻയോളിന്റെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 85ാം മിനിറ്റിൽ പ്രതിരോധ താരം കാർലോസ് റെമോരൊയാണ് റയലിനെതിരെ വിജയഗോൾ നേടിയത്.

കളിയിലുടനീളം ആധിപത്യം പുലർത്തിയ റയൽ ആദ്യ പകുതിയിൽ വിനീഷ്യസ് ജൂനിയർ വലചലിപ്പിച്ചിരുന്നെങ്കിലും ഫൗളിനെ തുടർന്ന് ഗോൾ അനുവദിച്ചിരുന്നില്ല. 

ജയത്തോടെ 23 പോയിന്റുമായി എസ്പാൻയോൾ 17 സ്ഥാനത്തെത്തി. തോറ്റെങ്കിലും 49 പോയിന്റുമായി റയൽ മാഡ്രിഡ് തന്നെയാണ് പട്ടികയിൽ ഒന്നാമത്. 48 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്. മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിന് മല്ലോർകയെ കീഴടക്കി.

Tags:    
News Summary - Real Madrid suffered a 1-0 defeat at Espanyol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.