സ്പാനിഷ് പൗരത്വം സ്വീകരിച്ച് വിനീഷ്യസ് ജൂനിയർ; സ്പെയിൻ ജഴ്സിയിൽ കളിക്കുമോ‍?

റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസ് ജൂനിയർ സ്പാനിഷ് പൗരത്വം സ്വീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതോടെ റയലിന് മറ്റൊരു യൂറോപ്യനല്ലാത്ത താരത്തെ കൂടി ക്ലബിലെത്തിക്കാനാകും. 'ഞങ്ങളുടെ ബ്രസീലിയൻ കളിക്കാരൻ വിനീഷ്യസ് ജൂനിയർ സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച സ്പാനിഷ് ഭരണഘടനയോടുള്ള കൂറ് സത്യപ്രതിജ്ഞ ചെയ്തു, ആ നിമിഷം മുതൽ അദ്ദേഹത്തിന് സ്പാനിഷ് പൗരത്വമുണ്ട്' -റയൽ മാഡ്രിഡ് പ്രസ്താവനയിൽ അറിയിച്ചു.

സ്പാനിഷ് ലാ ലിഗ നിയമപ്രകാരം യൂറോപിനു പുറത്തുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നതിന് ക്ലബുകൾക്ക് നിശ്ചിത പരിധിയുണ്ട്. ഈ പരിധി മറികടക്കുന്നതിനുവേണ്ടിയാണ് വിനീഷ്യസ് സ്പാനിഷ് പൗരത്വം സ്വീകരിച്ചത്. അതുകൊണ്ടു തന്നെ രാജ്യാന്തര മത്സരങ്ങളിൽ ബ്രസീലിനുവേണ്ടി തന്നെയാണ് താരം പന്തുതട്ടുക.

ഇരുപത്തിരണ്ടുകാരനായ വിനീഷ്യസ് 2018ൽ ബ്രസീലിലെ ഫ്ലമിംഗോ ക്ലബിൽനിന്നാണ് റയലിലെത്തുന്നത്. കഴിഞ്ഞ സീസണിൽ, ലാ ലിഗയിലും യുവേഫ ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡിനുവേണ്ടി 22 ഗോളുകളാണ് താരം നേടിയത്. 20 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Real Madrid Star Vinicius Junior Takes Spanish Nationality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.