അടിതെറ്റി റയൽ; ആർ.ബി ലെപ്സിഗിനോട് ഞെട്ടിക്കുന്ന തോൽവി (3-2)

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ജെർമൻ ക്ലബ് ആര്‍.ബി ലെപ്‌സിഗ് 3-2നാണ് കാർലോ ആഞ്ചലോട്ടിയുടെ സംഘത്തെ തോൽപിച്ചത്.

റയലിന്റെ സീസണിലെ ആദ്യ തോല്‍വിയാണ്. ക്രൊയേഷ്യൻ താരം ജോസ്കോ ഗ്വാർഡിയോൾ (13), ക്രിസ്റ്റഫർ എൻകുങ്കു (18), ടിമോ വെർണർ (81) എന്നിവരാണ് ലെപ്സിഗിനുവേണ്ടി ഗോൾ നേടി. വിനീഷ്യസ് ജൂനിയറും (44) റൊഡ്രിഗോയുമാണ് (94) റയലിനായി സ്‌കോര്‍ ചെയ്തത്.

റയല്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപിൽ അഞ്ചു മത്സരങ്ങളിൽനിന്നായി മൂന്നു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 10 പോയിന്‍റാണ് ടീമിന്. രണ്ടാമതുള്ള ആർ.ബി ലെപ്സിഗിന് ഇത്രയും മത്സരങ്ങളിൽനിന്നായി മൂന്നു ജയവും രണ്ടും തോൽവിയുമായി ഒമ്പത് പോയിന്‍റും.

ഗോളിയുടെ കൈയിൽതട്ടി തിരിച്ചുവന്ന പന്ത് ഹെഡിലൂടെ വലയിലെത്തിച്ചാണ് ജോസ്കോ, ലെപ്സിഗിന്‍റെ ആദ്യ ഗോൾ നേടുന്നത്. അഞ്ചു മിനിറ്റിനുള്ളിൽ ലെപ്സിഗ് ലീഡ് ഉയർത്തി. ബോസ്കിനുള്ളിൽനിന്നുള്ള എൻകുങ്കിന്‍റെ ഷോട്ട് ബാറിൽതട്ടി പോസ്റ്റിനുള്ളിലേക്ക്. 44ാം മിനിറ്റിൽ റയലിന്‍റെ ആദ്യ ഗോൾ.

പോസ്റ്റിനു മുമ്പിലേക്ക് അസെൻസിയോ നൽകിയ പന്ത് വിനീഷ്യസ് ഹെഡറിലൂടെ വലയിലെത്തിച്ചു. 81ാം മിനിറ്റിൽ മുഹമ്മദ് സിമാകാന്‍റെ അസിസ്റ്റിലൂടെ വെർണർ ടീമിന്‍റെ മൂന്നാം ഗോൾ നേടി. ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് റയലിന്‍റെ രണ്ടാം ഗാൾ. കിക്കെടുത്ത റൊഡ്രിഗോ പന്ത് അനായാസം വലയിലെത്തിച്ചു.

Tags:    
News Summary - RB Leipzig secure shock 3-2 win against Champions League holders Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.