സ്റ്റോക്ക്ഹോം (സ്വീഡൻ): ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്കെതിരായ ബലാത്സംഗ ആരോപണത്തിലെ അന്വേഷണം റദ്ദാക്കി. മതിയായ തെളിവില്ലാത്ത സാഹചര്യത്തിലാണ് ഉപേക്ഷിച്ചതെന്ന് അന്വേഷണ മേധാവി മരിന ചിരാകോവ അറിയിച്ചു. പ്രോസിക്യൂട്ടർമാർ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും എംബാപ്പെയുൾപ്പെടെയുള്ളവരാണ് പ്രതികളെന്ന് സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എംബാപ്പെയുടെ നിയമ വിഭാഗം ആരോപണങ്ങൾ തുടക്കത്തിലേ നിഷേധിക്കുകയുണ്ടായി.
ഒക്ടോബറിൽ എംബാപ്പെയും സുഹൃത്തുക്കളും സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോം സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് പരാതിക്ക് ഇടയാക്കിയ സംഭവം. യുവതിയെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു ആരോപണം. ബലാത്സംഗ കേസില്‍ സ്വീഡിഷ് പൊലീസ് അന്വേഷണം ആരംഭിച്ചതായി ഒരു പത്രം ആദ്യം റിപ്പോർട്ട് ചെയ്തു. പിന്നാലെ മറ്റു മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. എംബാപ്പെ പ്രതിയാണെന്ന് ചിലർ റിപ്പോർട്ട് ചെയ്തിരുന്നു. വേതനക്കുടിശ്ശികയെത്തുടർന്ന് പി.എസ്.ജിക്കെതിരെ എംബാപ്പെ നിയമ പോരാട്ടത്തിലാണ്. തന്റെ മുൻ ക്ലബാണ് വ്യാജവാർത്തകൾക്ക് പിന്നിലെന്ന് എംബാപ്പെയുമായ ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് താരവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.