Posted On
date_range Updated On
date_range ഫുട്ബാൾ ഇതിഹാസം പെലെക്ക് രാഹുലിെൻറ പിറന്നാളാശംസ
ന്യൂഡൽഹി: ഫുട്ബാൾ രാജാവ് പെലെയുടെ 80ാം ജന്മദിനാഘോഷത്തിന് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭ മണ്ഡലത്തിെൻറ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ആശംസകൾ നേർന്നത്. കേരളത്തിലുള്ളവരുടെ ഫുട്ബാൾ പ്രേമത്തിെൻറ ആഴമറിഞ്ഞാണ് രാഹുലിെൻറ നീക്കം.
2018ൽ നടന്ന ഹിന്ദുസ്ഥാൻ ടൈംസിെൻറ ലീഡർഷിപ്പ് സമ്മിറ്റിൽ വെച്ച് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പെലെക്കൊപ്പം നിൽക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫുട്ബാൾ ആരാധകനായ രാഹുൽ താൻ റയൽ മഡ്രിഡിെൻറ ആരാധകനാണെന്ന് ഒരു ചടങ്ങിനിടെ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.