യൂറോ ഫൈനലിൽ പെനാൽറ്റി പാഴാക്കി; ഇംഗ്ലീഷ്​ കൗമാര താരങ്ങൾക്ക്​ നേരെ വംശീയാധിക്ഷേപം

ലണ്ടൻ: ഇറ്റലിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന്​ പിന്നാ​െല ഇംഗ്ലീഷ്​ ഫുട്​ബാൾ താരങ്ങളായ മാർകസ്​ റാഷ്​ഫോഡ്​, ജേഡൻ സാഞ്ചോ, ബുകായോ സാക എന്നീ താരങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപം. ഷൂട്ടൗട്ടിൽ കൗമാര താരങ്ങളായ മാർകസ്​ റാഷ്​ഫോഡിന്‍റെയും ജേഡൻ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകൾ പിഴച്ചതോടെയാണ്​ ഇറ്റലി യൂറോയിൽ രണ്ടാം മുത്തമിട്ടത്​.

സോഷ്യൽ മീഡിയയിൽ ഇംഗ്ലണ്ട് കളിക്കാരെ ലക്ഷ്യം ​െവച്ചുള്ള വംശീയാധിക്ഷേപങ്ങളെ ഇംഗ്ലീഷ്​ ഫുട്​ബാൾ അസോസിയേഷൻ ശക്​തമായി അപലപിച്ചു. ഇത്തരം മ്ലേച്ചമായ കാര്യങ്ങൾക്ക്​ പിന്നിൽ പ്രവർത്തിച്ചവർക്ക്​ ഏറ്റവും കഠിന ശിക്ഷ ലഭിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഞങ്ങളുടെ താരങ്ങളെ പരിപൂർണമായി പിന്തുണക്കുമെന്നും എഫ്​.എ പ്രസ്​താവനയിൽ വ്യക്തമാക്കി.

താരങ്ങൾക്കെതിരായ വംശീയാധിക്ഷേപ പോസ്റ്റുകളിൽ അന്വേഷണം നടത്തുമെന്ന്​ മെട്രോപൊളിറ്റൻ പൊലീസ്​ വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്​ഫോമുകളിൽ നിന്ന്​ അത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ലണ്ടൻ മേയർ സാദിഖ്​ ഖാൻ സോഷ്യൽ മീഡിയ കമ്പനികളോട്​ ആവശ്യപ്പെട്ടു.

Tags:    
News Summary - racist abuse against Rashford, Sancho and Saka after England's final loss in euro 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.