റഫറീസ് കപ്പിന് ഖത്തർ വേദി

ദോഹ: മെസ്സിയും നെയ്മറും ഉൾപ്പെടെ സൂപ്പർ താരങ്ങളെ കളത്തിൽ നിയന്ത്രിക്കുന്ന റഫറിമാരും ഖത്തറിന്റെ മണ്ണിൽ പന്തുതട്ടും. ചൂണ്ടുവിരലിൽ സൂപ്പർതാരങ്ങളെ അടക്കിനിർത്തുന്ന റഫറിമാർ ലോകകപ്പിനുമുമ്പാണ് തങ്ങളുടെ കളിമികവ് പരിശോധിക്കാൻ കളത്തിൽ ബൂട്ടുകെട്ടുന്നത്. നവംബർ പത്തിന് ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ റഫറി കപ്പ് മത്സരത്തിന് വേദിയാവുമെന്ന് ഖത്തർ സ്റ്റാർസ് ലീഗ് അറിയിച്ചു. ലോകകപ്പിനുള്ള റഫറിമാരുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഫിഫ റഫറി കപ്പും സംഘടിപ്പിക്കുന്നത്. മൂന്നു ഗ്രൂപ്പുകളിലായി 12 ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. നവംബർ 26നാണ് ടൂർണമെന്റിന്റെ സമാപനം.

36 മെയിൻ റഫറിമാർ, 69 അസിസ്റ്റന്റ് റഫറിമാർ, 24 വിഡിയോ മാച്ച് ഒഫീഷ്യലുകൾ എന്നിവർ അടങ്ങിയ സംഘമാണ് ഖത്തറിലെ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ആറ് വൻകരകളിൽ നിന്നായി റഫറിമാരുടെ സാന്നിധ്യമുണ്ട്. ആദ്യമായി വനിത റഫറിമാർ മത്സരം നിയന്ത്രിക്കാനിറങ്ങുന്ന ലോകക പ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മൂന്ന് മെയിൻ റഫറിമാരും മൂന്ന് അസിസ്റ്റന്റുകളും ഉൾപ്പെടെ ആറ് വനിതകളാണ് പാനലിൽ ഇടംപിടിച്ചത്.

Tags:    
News Summary - Qatar is the venue for the Referee's Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.